You are currently viewing കിടിലൻ വർക്ക്‌ഔട്ട്‌ വീഡിയോയുമായി അൻസിബ ഹസൻ… അടുത്ത സിനിമയിൽ പൊളിച്ചടുക്കും.. VIDEO

കിടിലൻ വർക്ക്‌ഔട്ട്‌ വീഡിയോയുമായി അൻസിബ ഹസൻ… അടുത്ത സിനിമയിൽ പൊളിച്ചടുക്കും.. VIDEO

കിടിലൻ വർക്ക്‌ഔട്ട്‌ വീഡിയോയുമായി അൻസിബ ഹസൻ… വൈറൽ വീഡിയോ കാണാം

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും ടെലിവിഷൻ അവതാരകയും നർത്തകിയും ആണ് അൻസിബ ഹസൻ. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ മാത്രം മികവുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും പക്വമായ കഥാപാത്ര അവതരണവും താരം നടത്തി.

അഭിനയത്തോടൊപ്പം നിൽക്കുന്ന മറ്റു കഴിവുകൾ താരത്തെ വളരെ പെട്ടന്ന് പ്രശസ്ത ആക്കുകയും ചെയ്തു. അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ചുരുങ്ങിയ കാലഘട്ടത്തിൽ വിപുലമായ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

തമിഴ് ഭാഷയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. എങ്കിലും മലയാളത്തിൽ പുറത്തിറങ്ങിയ ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ചതിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. വളരെ മികച്ച അഭിപ്രായം ദൃശ്യ കഥാപാത്രത്തിന് താരത്തിനും ലഭിച്ചത്. 2013ലാണ് ദൃശ്യം പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് വലിയ സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിച്ചു.

ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് 2, മർഹബ, മമ്മൂക്ക ദ ഗ്രേറ്റ് ഫാദർ, മറക്കാത്ത സ്വാദ്, മൈലാഞ്ചി മൊഞ്ച് എന്നീ പരിപാടികൾ ഹോസ്റ്റ് ചെയ്തത് താരമായിരുന്നു. ഇതിനപ്പുറം ടെലിവിഷൻ മേഖലയിൽ ഒരുപാട് പരിപാടികളിൽ താരം മത്സരാർഥി ആയും അവതാരകയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബി എസ്‌ സി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തി ആക്കിയതിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്.

വിദ്യാഭ്യാസ രംഗത്തും ഒരുപോലെ താരം തിളങ്ങി നിൽക്കുന്നതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന് വലിയ സ്ഥാനം ലഭിച്ചു. മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമായി നിലനിൽക്കുന്നുണ്ട്. അഭിനേത്രി എന്നതിലുപരി ഒരുപാട് മോഡൽ ഫോട്ടോസുകൾ പങ്കെടുത്തു കൊണ്ട് സമൂഹമാധ്യമങ്ങളിൽ താരം സജീവമാകുകയാണ്.

തന്നിലൂടെ കടന്നു പോയ മേഖലകളെ ഒരുപോലെ താരത്തിന് വിജയകരമാക്കാൻ സാധിച്ചിട്ടുണ്ട് എന്ന് ചുരുക്കം. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വർക്ക്‌ ഔട്ട്‌ ചെയ്യുന്ന താരത്തിന്റെ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും പിന്നിലെ കാരണം ഇതാണല്ലേ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്.

Leave a Reply