You are currently viewing വൈറലായ ആ കുഞ്ഞ് പാട്ടുകാരൻ, രോഗങ്ങളോട് പടവെട്ടി ഉയർത്തെണീറ്റ മുത്താണ് വേദുക്കുട്ടന്‍..! ജീവിതത്തെ കുറിച്ച് അമ്മ പറയുന്നു !

വൈറലായ ആ കുഞ്ഞ് പാട്ടുകാരൻ, രോഗങ്ങളോട് പടവെട്ടി ഉയർത്തെണീറ്റ മുത്താണ് വേദുക്കുട്ടന്‍..! ജീവിതത്തെ കുറിച്ച് അമ്മ പറയുന്നു !

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ വളരെ ചെറുപ്പം തോന്നിക്കുന്ന ഒരു കുഞ്ഞു കലാകാരന്റെ അതിമനോഹരമായ ഗാന ആലാപനമാണ്. വളരെ വൈറലായി വീഡിയോ പെട്ടെന്ന് പ്രചരിക്കപ്പെട്ടിട്ടുണ്ട് എങ്കിലും വീഡിയോയിൽ കാണുന്ന കുഞ്ഞു കലാകാരൻ ഇതിനുമുമ്പ് ആരും എവിടെയും കണ്ടു പരിചയം ഇല്ലാത്ത ആളാണ്. അതുകൊണ്ടു തന്നെയാണ് അതിന് ആ കലാകാരന്റെ മുഴുവൻ വിശദാംശങ്ങൾ പറയുന്ന വാർത്തക്ക് വളരെ പ്രാധാന്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ജാതവേദ് കൃഷ്ണ എന്നാണ് ആ കുഞ്ഞു കലാകാരന്റെ പേര് പക്ഷേ ഇത്തരത്തിലുള്ള മധുരമനോഹരമായ ഗാനാലാപനമികവിലൂടെ പ്രേക്ഷകരെ ഒന്നടങ്കം കോരിത്തരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത കലാകാരന്റെ ജീവിതം ഒരിക്കലും സുഖകരമായ വഴിയിലൂടെ ആയിരുന്നില്ല എന്നത് കണ്ണീരോടെ അല്ലാതെ വായിക്കാൻ സാധിക്കുന്നില്ല. കഥ അമ്മ തന്നെയാണ് ലോകത്തിനു മുമ്പിൽ പറയുന്നത്.

തൃശൂര്‍ സ്വദേശിയും മാതൃഭൂമി ന്യൂസ് വിഷ്വല്‍ എഡിറ്ററുമായ വൈശാഖ് കൃഷ്ണന്റേയും മൃദുലയുടേയും മകനാണ് ജാതവേദ്. ഇപ്പോൾ വൈറലായ വീഡിയോ ഷൂട്ട് ചെയ്യുന്നത് മലപ്പുറത്ത് വെച്ച് നടന്ന അമ്മയുടെ അച്ഛന്റെ എഴുപതാം പിറന്നാൾ ആഘോഷ സദസ്സിൽ വെച്ചാണ്. വീഡിയോ ഷൂട്ട് ചെയ്യപ്പെട്ടതോ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായത് അച്ഛനമ്മമാർ അറിഞ്ഞിരുന്നില്ല. പിന്നീട് സുഹൃത്തുക്കൾ വഴി വൈറൽ കഥ അറിഞ്ഞതിനുശേഷം ആണ് അമ്മ മകന്റെ ജീവിതവഴി ഓരോന്നായി പറയുന്നത്.

ഇപ്പോൾ കുഞ്ഞു കലാകാരന്റെ ഒരു ചെറിയ പെർഫോമൻസ് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുകയും ലോകത്തിന്റെ മുഴുവൻ ഇഷ്ടം സമ്പാദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അച്ഛനും അമ്മയുടെയും മനസ്സിൽ ഇതുവരെ അവൻ സഹിച്ച ഒരുപാട് ജീവിതത്തിന്റെ ബന്ധമുള്ള ഏടുകൾ കണ്ണീരണിയിപ്പിക്കുന്നുണ്ടാകും. ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ മോന് ഉണ്ടായിരുന്നു, മുച്ചുണ്ട് ഉണ്ടായിരുന്ന മകനായിരുന്നു എന്നാണ് അമ്മ ആദ്യം തന്നെ പറയുന്നത്.

ജന്മനാ ഉണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് അപ്പുറത്തേക്ക് സർജറിക്കുള്ള പരിശോധനയ്ക്കിടെയാണ് ശ്വാസതടസ്സം വെറും ചുണ്ടിന്റെ പ്രശ്നം മാത്രമല്ല എന്നും അതി ഗൗരവത്തോടെ മാത്രം കണക്കാക്കേണ്ട ന്യൂറോ ആയ രോഗമാണ് എന്നും കണ്ടെത്തുന്നത്. അതിനുശേഷം കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോഴാണ് ആദ്യ സർജറി നടക്കുന്നത് അതിനുശേഷം പിന്നീടങ്ങോട്ടുള്ള അവന്റെ ജീവിതം വീടും ഹോസ്പിറ്റലുമായി മാറിയുള്ള യാത്രകൾ മാത്രമായിരുന്നു.

മൂന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഒന്ന് നേരാംവണ്ണം ലാളിക്കാൻ പോലും കഴിയുന്നില്ല എന്നതിനപ്പുറത്തേക്ക് സർജറിക്ക് ശേഷം കുഞ്ഞു ഒന്ന് അനങ്ങാൻ പോലും പാടില്ല എന്ന് ഡോക്ടർമാരുടെ കർശന നിയന്ത്രണം പാലിക്കാൻ രാപ്പകൽഭേദമില്ലാതെ അച്ഛനമ്മമാരും അടുത്ത കുടുംബാംഗങ്ങളും മാറിമാറിയിരുന്ന ദിനരാത്രങ്ങൾ ആ അച്ഛനും അമ്മയ്ക്കും കണ്ണീരല്ലാതെ മറ്റെന്ത് അനുഭവമാണ് നൽകിയിരിക്കുക.

ആദ്യത്തെ സർജറി പരിപൂർണ്ണമായി വിജയിച്ചു എന്ന് ഉറപ്പുവരുശേഷം ഏഴാം മാസത്തിലാണ് സർജറി നടക്കുന്നത്. സർജറികളും അസുഖങ്ങളുമെല്ലാം ശാരീരിക വളര്‍ച്ച അല്‍പം പതുക്കെ ആക്കിയിട്ടുണ്ടെങ്കിലും കുറുമ്പ് കാട്ടിയും കഥപറഞ്ഞും ഇപ്പോൾ ജീവിതത്തിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ് ദേവു കുട്ടൻ. ഒരു വയസ്സ് കഴിഞ്ഞപ്പോഴാണ് മകനെ തലയുറച്ചത് എന്നും മൂന്നു വയസ്സിലാണ് നടന്നു തുടങ്ങിയത് എന്നും പറയുമ്പോൾ ആ അമ്മയുടെ കണ്ണ് നിറയുന്നുണ്ട്.

സംസാരിക്കാന്‍ സ്പീച്ച് തെറാപ്പി വേണ്ടി വരുമെന്ന വിചാരമെല്ലാം തിരുത്തിക്കുറിച്ചു അവൻ നന്നായി സംസാരിക്കുകയും യൂട്യൂബിലൂടെ അക്ഷരങ്ങൾ പഠിക്കുകയും പാട്ടുകളും മറ്റും ബൈഹാർട്ട് ചെയ്യുകയും ചെയ്ത അവൻ എന്നെ എല്ലാവരെക്കാളും ഡബിൾ സ്ട്രോങ്ങ്‌ ആണെന്ന് അമ്മ പറയുന്നത് സന്തോഷത്തോടെയാണ്. ഇപ്പോഴത്തെതിനേക്കാളേറെ പൂർണ്ണ ആരോഗ്യവാനായി ഇനിയും ഒരുപാട് ഉയരങ്ങൾ എത്തും എന്നാണ് കാണുന്നവർ ആശിർവദിക്കുന്നത്.

Leave a Reply