You are currently viewing പ്രാണ പ്രതിഷ്‌ഠ ആഘോഷിച്ച ഉണ്ണി മുകുന്ദൻ ‘ഹീറോ’; പങ്കെടുക്കാത്ത ലാലേട്ടന്റെ പടത്തിന് ബഹിഷ്കരണ ആഹ്വാനം

പ്രാണ പ്രതിഷ്‌ഠ ആഘോഷിച്ച ഉണ്ണി മുകുന്ദൻ ‘ഹീറോ’; പങ്കെടുക്കാത്ത ലാലേട്ടന്റെ പടത്തിന് ബഹിഷ്കരണ ആഹ്വാനം

അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് വലിയ ആഘോഷപൂർവ്വമാണ് കഴിഞ്ഞദിവസം നടന്നത്. 700 വിഐപികൾക്കായിരുന്നു ക്ഷണം. ഇന്ത്യ കണ്ട മുൻ താരനിരകളിലെ ആളുകളെല്ലാം ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു എന്നത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായ വാർത്തകളിൽ ഉൾപ്പെടുന്നു. എന്തായാലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് തന്നെയാണ് വിഷയം.

അമിതാബച്ചനും രജനീകാന്ത് ഉൾപ്പെടെ മുൻ താരനിരകളെല്ലാംചടങ്ങിൽ പങ്കെടുത്തിരുന്നു എന്ന് തെളിവ് നൽകുന്ന പല ഫോട്ടോകളും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. എന്നാൽ കേരളത്തിൽ നിന്ന് ക്ഷണം ലഭിച്ച താരരാജാവ് മോഹൻലാൽ പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ വലിയ വിവാദത്തിൽ അകപ്പെട്ടിട്ടുള്ളത്. മോഹൻലാൽ പരിപാടിയിൽ പങ്കെടുക്കാത്തത് വലിയ വിമർശനത്തോടെയാണ് ഒരു കൂട്ടം കാണുന്നത്.

ഈ ഒരൊറ്റ കാരണത്താൽ തന്നെ മോഹൻലാലിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന മലേക്കോട്ട വാലി എന്ന സിനിമ ബഹിഷ്കരിക്കണം എന്ന ഒരു ആവശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്നത്. അടുത്ത ദിവസം റിലീസ് ആവാനിരിക്കുന്ന സിനിമയുടെ റിലീസ് മുന്നിൽ കണ്ടുകൊണ്ട് ആണ് ഇങ്ങനെ ഒരു ജാതി മത വർഗീയ വിഷയത്തിൽ മോഹൻലാൽ തല ഇടാത്തത് എന്ന ഒരു അഭിപ്രായം സോഷ്യൽ മീഡിയ ഇടങ്ങളിൽ പലരും മുന്നോട്ട് വെക്കുകയും ചെയ്യുന്നുണ്ട്.

എങ്ങനെയൊക്കെയാണെങ്കിലും ടിക്കറ്റ് എടുത്തു വലിബാൻ കാണും എന്ന കമന്റുകൾ ഈ പോസ്റ്റുകൾക്ക് അടിയിൽ കാണുന്നു. ഒരുപാട് പേർക്കിടയിൽ മോഹൻലാൽ ഒരു വലിയ വില്ലൻ ആയിരിക്കുകയാണ് എങ്കിലും പലരും മോഹൻലാലിനെ അംഗീകരിക്കുകയും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യുന്നുണ്ട് അത്തരത്തിലുള്ള കമന്റുകളും രേഖപ്പെടുന്നുണ്ട് എന്ന് ചുരുക്കം. വ്യാപകമായി താരത്തിനും എന്ന സിനിമയിലെ വിമർശനാത്മകമായ പോസ്റ്റുകളും പ്രചരിക്കപ്പെടുന്നു.

അതേസമയം, പ്രാണ പ്രതിഷ്‌ഠ നടന്ന അതേ സമയം തന്റെ സിനിമയുടെ ലൊക്കേഷനിൽ ക്രൂ അംഗങ്ങൾക്കൊപ്പം മുൻനിശ്ചയിച്ച പ്രകാരം ഉണ്ണി മുകുന്ദൻ ഗെറ്റ് സെറ്റ് ബേബി എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽവെച്ച് ആഘോഷം നടത്തിയത് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ണിമുകുന്ദന് ഒരു ഹീറോ പട്ടം ലഭിക്കുകയും ചെയ്തിരിക്കുകയാണ്. വലിയ അംഗീകാരം എന്ന നിലയിലാണ് ഇപ്പോൾ ഉണ്ണിമുകുന്ദന്റെ സെറ്റിലെ ആഘോഷവിവരങ്ങളും വാർത്തകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുന്നത്.

Leave a Reply