You are currently viewing അഭിനയം പാഷനായിട്ടുള്ളവര്‍ റിയാലിറ്റി ഷോ ചെയ്യരുത്, എലിമിനേറ്റാവുന്നവര്‍ക്ക് തോറ്റു പോയി എന്ന തോന്നലുണ്ടാകും: ഫറ ഷിബ്ല

അഭിനയം പാഷനായിട്ടുള്ളവര്‍ റിയാലിറ്റി ഷോ ചെയ്യരുത്, എലിമിനേറ്റാവുന്നവര്‍ക്ക് തോറ്റു പോയി എന്ന തോന്നലുണ്ടാകും: ഫറ ഷിബ്ല

അഭിനയം പാഷനായിട്ടുള്ളവര്‍ റിയാലിറ്റി ഷോ ചെയ്യരുത്, എലിമിനേറ്റാവുന്നവര്‍ക്ക് തോറ്റു പോയി എന്ന തോന്നലുണ്ടാകും: ഫറ ഷിബ്ല

അഭിനയം ഫാഷൻ ആയി സ്വീകരിക്കുന്നവർക്ക് റിയാലിറ്റി ഷോ ഒരിക്കലും ചേർന്ന സംഭവമല്ല. അതവരിൽ തോറ്റുപോയി എന്ന മനോഭാവം ഉണ്ടാക്കിയെടുക്കും എന്ന് ഫറ ഷിബില. ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളി സിനിമ പ്രേമികൾക്ക് സമ്മാനിച്ച പ്രിയ താരമാണ് ഫറ ഷിബില. ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിലെത്തിയ കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്.

ഇപ്പോൾ താരം നൽകിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്ന അപൂർവ്വം ചില മലയാള നടിമാരിൽ ഒരാളാണ് താരം. തനിക്കെതിരെ ബോഡി ഷേമിംഗ് വന്നപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും തന്റെ ബോഡിയാണ് തന്റെ ഐഡന്റിറ്റി എന്ന രൂപത്തിൽ ഒരുപാട് ഫോട്ടോഷോട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് താരം തുറന്നു പറഞ്ഞത്. നിലവിൽ മലയാള സിനിമയിൽ അഭിനയം കൊണ്ട് ആരാധകരെ ഞെട്ടിക്കുന്ന വിൻസി അലോഷ്യസിനെ മെൻഷൻ ചെയ്തുകൊണ്ടണ് താരം സംസാരിച്ചത്. വിൻസി പങ്കെടുത്ത നായിക നായകൻ എന്ന പരിപാടിയിൽ വിജയി ആയി പുറത്ത് വരാത്തതിനെയാണ് ചൂണ്ടിക്കാട്ടിയത്. താരത്തിന്റെ പ്രതികരണം ഇങ്ങനെയാണ്.

” സൂര്യ ടിവി സംരക്ഷണം ചെയ്തിരുന്ന വിവൽ ആക്ടീവ് ബിഗ് ബ്രേക്ക് എന്ന ഷോയിൽ ആണ് ഞാൻ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പക്ഷേ ഞാൻ ഒരിക്കലും അഭിനയം പാഷൻ ആയി നടക്കുന്നവർക്ക് റിയാലിറ്റി ഷോ സജസ്റ്റ് ചെയ്യില്ല. കാരണം അഭിനയം പാഷനായി നടക്കുന്നവർക്ക് റിയാലിറ്റി ഷോ ഒരിക്കലും ചേരുന്നതല്ല. റിയാലിറ്റി ഷോകളിൽ ഒരിക്കലും നമ്മുടെ ടാലന്റ് അല്ല നോക്കുന്നത്. “

” വിൻസി അലോഷ്യസ് എത്രയോ ടാലന്റ്റഡ് ആയിട്ടുള്ള നടിയല്ലേ? പക്ഷേ നായിക നായകൻ എന്ന ടാലന്റ് ഷോയിൽ അവർ വിജയിച്ചില്ല. ഇതുപോലെ തന്നെയായിരുന്നു എന്റെയും അവസ്ഥ. ഞാൻ ജീവിതത്തിൽ ആദ്യമായി തോറ്റുപോയത് അപ്പോഴാണ്. ലാൽ ജോസ് സാർ താൻ ചെയ്യാൻ പോകുന്ന പുതിയ സിനിമയിലേക്കുള്ള രണ്ട് പേറെയാണ് അതിലൂടെ ചൂസ് ചെയ്തത്. പക്ഷേ ഇത് ബാക്കിയുള്ളവർക്ക് ഞാൻ കൊള്ളില്ല എന്ന മെസ്സേജ് ആണ് നൽകുന്നത്.”

എലിമിനേഷൻ എന്നുള്ളത് ശരിയല്ല. ആക്ടിംഗ് എന്നുള്ളത് പന്ത് കളിക്കുന്ന പോലെയാണ്. അത് കളിച്ചു കളിച്ചു തന്നെ പഠിക്കണം. നടി എന്നുള്ളത് കുറച്ചുകൂടി സെൻസിറ്റീവ് ആണ്. നമ്മുടെ മനസ്സ് കൊണ്ടാണല്ലോ അവിടെ കളിക്കുന്നത്. നായിക നായകൻ എന്ന പരിപാടിയിൽ വിൻസി തോറ്റെങ്കിലും അവിടെനിന്ന് എണീച്ചു വന്ന കുട്ടിയാണ് വിൻസി. അവിടെ വിൻസിയെക്കാൾ ടാലൻഡഡ് ആയിട്ടുള്ള ഒരുപാട് കുട്ടികളുടെ കരിയർ ഇല്ലാണ്ട് ആയിട്ടുണ്ടാകും ” എന്ന് ഫറ ഷിബില അഭിപ്രായപ്പെട്ടു.

Leave a Reply