You are currently viewing പുരുഷൻ ചെയ്യുന്ന എല്ലാ കാര്യവും സ്ത്രീക്ക് ചെയ്യണമെന്ന സമത്വപ്പെടൽ കൊണ്ട് സ്ത്രീകൾക്ക് ഒരുപാട് അപകടമുണ്ടാക്കും. മറ്റൊന്നും ചിന്തിക്കാത്ത ഒരു സമത്വപ്പെടലിന്റെ ഫലം ദുരന്തം ആയിരിക്കും

പുരുഷൻ ചെയ്യുന്ന എല്ലാ കാര്യവും സ്ത്രീക്ക് ചെയ്യണമെന്ന സമത്വപ്പെടൽ കൊണ്ട് സ്ത്രീകൾക്ക് ഒരുപാട് അപകടമുണ്ടാക്കും. മറ്റൊന്നും ചിന്തിക്കാത്ത ഒരു സമത്വപ്പെടലിന്റെ ഫലം ദുരന്തം ആയിരിക്കും

അറിയപ്പെടുന്ന പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് വിജയരാഘവൻ. സ്വഭാവ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. നാടക-സിനിമാ കലാകാരനായ എൻ.എൻ.പിള്ളയുടെ മകനാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങളുടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഇന്നും അറിയപ്പെടുന്ന താരമാണ് വിജയരാഘവൻ. കഥാപാത്രങ്ങളുടെ മികച്ച അഭിനയ പ്രകടനങ്ങൾ മലയാളികൾക്ക് ഇന്നും പ്രിയങ്കരമാണ്.

സിനിമകക്കപ്പുറം കൈരളി ടിവിയിലെ ക്രൈംബ്രാഞ്ച്, സൂര്യ ടിവിയിലെ കാവ്യാഞ്ജലി, സ്നേഹതീരം തുടങ്ങി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും മറ്റുള്ളവരെക്കൊണ്ട് പകരം ചിന്തിക്കാൻ പോലും സാധിക്കാത്ത രൂപത്തിൽ വളരെ മികച്ച പ്രകടനങ്ങൾ ആണ് അദ്ദേഹം കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ ഇപ്പോഴും മലയാള സിനിമ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ പേരുണ്ട്.

ഏതൊരു തരത്തിലുള്ള കഥാപാത്രങ്ങളിലൂടെ ആണെങ്കിലും വളരെ ആഴത്തിൽ അതിനെ അറിഞ്ഞ് അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വർഷങ്ങൾക്ക് ഇപ്പുറവും സജീവ സിനിമ പ്രവർത്തകനിന്ന നിലയിൽ അദ്ദേഹം നില നിൽക്കുന്നു. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനങ്ങളും എല്ലാം പ്രേക്ഷകർ വലിയ തോതിൽ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. പുരുഷൻ ചെയ്യുന്ന എല്ലാ കാര്യവും സ്ത്രീക്ക് ചെയ്യണമെന്ന സമത്വപ്പെടൽ കൊണ്ട് സ്ത്രീകൾക്ക് ഒരുപാട് അപകടങ്ങൾ ഉണ്ടാകും എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മറ്റൊന്നും ചിന്തിക്കാത്ത ഒരു സമത്വപ്പെടലിന്റെ ഫലം ദുരന്തം ആയിരിക്കും എന്ന് ഒരു ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ ഉള്ളത്.

ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്ന് ഇലയിൽ വീണാലും എന്നൊരു കാര്യമുണ്ട്.. ആ അപകടം മനസ്സിലാക്കി കൊണ്ടുള്ള ഈക്വൽ ആവലേ പാടുള്ളു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാതെ അധികമായ സ്ത്രീ പുരുഷ സമത്വത്തിന് ഒരുപാട് ദുരന്ത ഫലങ്ങൾ ഉണ്ടാകും എന്ന ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

Leave a Reply