You are currently viewing ഓപ്പൺ മൈൻഡ് ആയതു കൊണ്ടാണ് എനിക്ക് ട്രോള് കിട്ടുന്നത്… വീണ നന്ദകുമാർ

ഓപ്പൺ മൈൻഡ് ആയതു കൊണ്ടാണ് എനിക്ക് ട്രോള് കിട്ടുന്നത്… വീണ നന്ദകുമാർ

ഓപ്പൺ മൈൻഡ് ആയതു കൊണ്ടാണ് എനിക്ക് ട്രോള് കിട്ടുന്നത്… വീണ നന്ദകുമാർ

കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ആസിഫലി നായകനായി പുറത്തിറങ്ങിയ സിനിമയിലെ നായിക കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ താരമാണ് വീണ നന്ദകുമാർ. 2017 ഒരു തമിഴ് സിനിമയിലൂടെയാണ് സിനിമ അഭിനയ ജീവിതം ആരംഭിച്ചത്. എങ്കിലും മലയാളത്തിലെ ആസിഫലി ചിത്രത്തിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത് എന്ന് നിസ്സംശയം പറയാം. അത്രത്തോളം മികവിലായിരുന്നു ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത്.

വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ സപ്പോർട്ടിന്റെ കാര്യത്തിലും പ്രേക്ഷകർ പിന്തുണയുടെ വിഷയത്തിലും താരം മുന്നിൽ തന്നെയുണ്ട്.

ഈയടുത്ത് പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിലെ സിംഹം, ഭീഷ്മപർവം എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികൾ ഓടെ താരത്തിന് വേഷം പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറൽ ആകുന്നത്. അഭിമുഖങ്ങളിൽ വളരെ ഓപ്പണായി സംസാരിച്ചത് കൊണ്ട് പണി കിട്ടിയിട്ടുണ്ടോ എന്നാണ് അവതാരക ചോദിച്ചിരിക്കുന്നത്. ഒരുപാട് ട്രോളുകൾ ഓപ്പൺ ആയി സംസാരിക്കുന്നത് കൊണ്ട് ഉണ്ടാകാറുണ്ട് എന്നും എനിക്ക് ഫേക്ക് ആയി സംസാരിക്കാൻ അറിയില്ല എന്ന് ഞാൻ ഓപ്പൺ ആയി എല്ലാം ഉള്ളത് തുറന്നുപറയുന്ന ഒരു വ്യക്തിയാണ് താരം ഇപ്പോൾ സംസാരിച്ചിരിക്കുന്നത്.

എന്നെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും വേണ്ടിയാണ് അഭിമുഖത്തിൽ ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത്. അതിനെ ഞാൻ വളരെയധികം ഡിപ്ലോമാറ്റിക്കായി ആലോചിച്ച് മറുപടി പറഞ്ഞിട്ട് എന്താണ് കാര്യം എന്നും താരം ചോദിക്കുന്നു. അതു കൊണ്ടാണ് ഞാൻ ഓപ്പൺ ആയി സംസാരിക്കുന്നത് എന്നും അതു കൊണ്ടു തന്നെ ഒരുപാട് ട്രോളുകൾ തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നും താരം വ്യക്തമാക്കി. എന്നാൽ ട്രോളുകളെ ഒന്നും വല്ലാതെ കാര്യമാക്കി എടുക്കുന്ന വ്യക്തിയല്ല എന്നാണ് താരത്തെ മനസ്സിലാകുന്നത്. എന്തായാലും ആഭിമുഖം ആരാധകർ സ്വീകരിച്ചു കഴിഞ്ഞു

Leave a Reply