അറിയപ്പെടുന്ന നടിയാണ് എമിമോൾ മോഹൻ. വരദ എന്നാ സ്റ്റേജ് നാമത്തിൽ ആണ് താരം അറിയപ്പെടുന്നത്. മലയാളം സിനിമകളിലും ടെലിവിഷനിലും പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് താരം. 2006 ലെ വാസ്തവം എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തു. 2013 മുതൽ 2015 വരെ സംപ്രേഷണം ചെയ്ത അമല എന്ന മലയാളം സീരിയൽ ആയിരുന്നു താരത്തിന്റെ വഴിത്തിരിവ്.

പ്ലസ് ടുവിന് പഠിക്കുമ്പോൾ താരം ഒരു കലണ്ടറിന് വേണ്ടി മോഡൽ ചെയ്തു. താമസിയാതെ പരസ്യങ്ങൾ വന്നു. തുടർന്ന്, സ്വന്തം നാടായ തൃശൂരിലെ ഒരു പ്രാദേശിക ടെലിവിഷൻ ചാനലിൽ അവതാരകയായി , തുടർന്ന് ജീവൻ ടിവിയിലും കൈരളി ടിവിയിലും പരിപാടികൾ നടത്തി . 2006-ൽ വാസ്തവം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. 2008-ൽ സുൽത്താനിലും താരം നായികയായി.

എഴുത്തുകാരനും സംവിധായകനുമായ എ കെ ലോഹിതദാസിന്റെ നിർദ്ദേശപ്രകാരം സുൽത്താനിൽ നിന്നാണ് വരദ എന്ന സ്റ്റേജ് നാമം സ്വീകരിച്ചത്. സൂര്യ ടിവിയിലെ സ്നേഹക്കൂട് എന്ന ചിത്രത്തിലൂടെയാണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. മഴവിൽ മനോരമയിലെ അമല എന്ന സീരിയലിലെ ടൈറ്റിൽ റോളിലൂടെയാണ് വരദ ശ്രദ്ധേയയായത്. പിന്നീട് ഏഷ്യാനെറ്റിലെ പ്രണയം എന്ന സീരിയലിൽ നായികയായി പ്രത്യക്ഷപ്പെട്ടു. അത് ഹിന്ദി സോപ്പ് സീരിയൽ യേ ഹേ മൊഹബത്തേന്റെ റീമേക്കായിരുന്നു

ഗർഭധാരണത്തിന് ശേഷം താരം ഷോയിൽ നിന്ന് വിട്ടു. പിന്നീട് ഗായത്രിയിലൂടെ സീരിയലിൽ തിരിച്ചെത്തി. താരം മലയാള സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്ന രൂപത്തിലുള്ള വാക്കുകളാണ് പറഞ്ഞിരിക്കുന്നത്. സീരിയല്‍ മേഖലയില്‍നിന്ന് ഒരിക്കലും മോശം ഫോണ്‍കോള്‍ ലഭിച്ചിട്ടില്ല. സിനിമയില്‍ അഭിനയം തുടങ്ങിയ കാലത്ത് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. കാസ്റ്റിങ്ങിനാണെന്ന് പറഞ്ഞു വിളിക്കും എന്നും കഥ മുഴുവൻ പറഞ്ഞ ശേഷം ‘അഡ്ജസ്റ്റ്’ ചെയ്യുമോ എന്നായിരിക്കും ചോദ്യം താരം പറഞ്ഞത്.

നിരന്തരം ഇത്തരം കോളുകള്‍ വരാറുണ്ടായിരുന്നു എന്നും വലിയ തലവേദനയായിരുന്നു ഇതെന്നും നടി പറഞ്ഞു. ”പിന്നീട് വിളി വരുമ്ബോള്‍ ‘അഡ്ജസ്റ്റ്’ ചെയ്യാനാണെങ്കില്‍ താല്‍പര്യമില്ലെന്ന് ആദ്യം തന്നെ അറിയിക്കും എന്നും അതോടെ ഒരുപാട് ഓഫറുകള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ആണ് താരം പറഞ്ഞത്. ഇത്തരം മോശം അനുഭവങ്ങള്‍ കാരണം സിനിമയില്‍ അഭിനയിക്കേണ്ടെന്നു വരെ തീരുമാനിച്ചിരുന്നു താരം കൂട്ടിച്ചേർത്തു. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്