You are currently viewing കാരണമില്ലാതെ സങ്കടം വരുന്നു’! ഇതുവരെയില്ലാത്ത അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത് : രഞ്ജിനി ഹരിദാസ്

കാരണമില്ലാതെ സങ്കടം വരുന്നു’! ഇതുവരെയില്ലാത്ത അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത് : രഞ്ജിനി ഹരിദാസ്

ഇതുവരെയില്ലാത്ത അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്! കാരണമില്ലാതെ സങ്കടം വരുന്നു’: രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ് ഒരു ഇന്ത്യൻ ടെലിവിഷൻ അവതാരകയും നടിയും മോഡലും യൂട്യൂബറുമാണ്. ഏഷ്യാനെറ്റിന്റെ സ്റ്റാർ സിംഗർ ടിവി ഷോയിലൂടെയാണ് താരം ജന പ്രിയയായത്. ഷോയുടെ 5 സീസണുകളിൽ ലുടനീളം, താരം അവതാരകയായിരുന്നു. ഏഷ്യാനെറ്റ് ഫിലിം , അമൃത ടിവി ഫിലിം , ഏഷ്യാവിഷൻ , ഫ്ലവേഴ്‌സ് ടിവി, ജയ്ഹിന്ദ് ഫിലിം അവാർഡുകൾ, SIIMA തുടങ്ങി നിരവധി സ്റ്റേജ് ഷോകൾ എന്നിവയെല്ലാം താരം അവതരിപ്പിച്ചിട്ടുണ്ട്. ഫെമിന മിസ് കേരള – 2000 യിൽ താരം മിസ് കേരളയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇപ്പോൾ താരം ഒരു വീഡിയോ ആണ് യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ യിൽ താരം പറഞ്ഞ കാര്യങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 2022 എനിക്ക് ഭയങ്കരമായിരുന്നു എന്നും അത്ര നല്ല വര്‍ഷമായിരുന്നില്ല എന്നും ഗുമ്മിന് പറയാന്‍ മാത്രം ഒന്നുമില്ലായിരുന്നു എന്നുമാണ് താരം ആദ്യം തന്നെ പറഞ്ഞത്. ആദ്യത്തെ ആറ് മാസതിന് ശേഷം എന്തൊക്കെയോ പോലെ ആയിപ്പോയി എന്നും താരം പറഞ്ഞു.

എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു എന്നും ഒറ്റയ്ക്കിരിക്കാനാണ് തോന്നിയത് എന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. വീട്ടിലേക്ക് പോവാനോ യാത്രകള്‍ ചെയ്യാനോ ഒന്നും തോന്നുന്നുണ്ടായിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. ഡിപ്രഷനാണോ മിഡ് ലൈഫ് ക്രൈസിസാണോ എന്നൊക്കെ ചിന്തിച്ച്‌ പോയി എന്നും താരം പറയുന്നുണ്ട്. ഒന്നും ചെയ്തില്ല എന്നും അപ്പോൾ ഒന്നും നേടിയില്ലെന്നൊക്കെ ആയിരുന്നു തോന്നല്‍ എന്നും അതില്‍ നിന്നൊരു മാറ്റം ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്നും താരം പറയുകയുണ്ടായി.

ഇതുവരെയില്ലാത്ത അനുഭവങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത് എന്നും എന്തൊക്കെ സംഭവിച്ചാലും അതൊന്നും അകത്തേക്ക് കടക്കാറില്ലായിരുന്നു. ഒരു പ്രശ്‌നവും ഇല്ലാത്തപ്പോഴും എനിക്ക് എനര്‍ജിയില്ലാത്ത അവസ്ഥയായിരുന്നു എന്നും എന്നാൽ ഇപ്പോൾ കാരണമില്ലാതെ സങ്കടം വരുന്ന അവസ്ഥയായിട്ടുണ്ടായിരുന്നു എന്നും താരം പറഞ്ഞു. പ്രശ്‌നങ്ങളും സങ്കടങ്ങളുമെല്ലാം വന്നപ്പോഴും ഞാന്‍ കൂളായി നിന്നിരുന്നു. അതൊന്നും ഇല്ലാതെ തന്നെ സങ്കടം വരുന്ന അവസ്ഥയാണ് കടന്നു പോയത് എന്നും താരം പറയുന്നുണ്ട്

‘2023 എല്ലാവര്‍ക്കും നല്ലൊരു വര്‍ഷമായി മാറുമെന്നാണ് പ്രതീക്ഷ. ഞാനും അത് പ്രതീക്ഷിക്കുന്നുണ്ട് എന്നും ഡെയ്‌ലി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണമെന്ന റെസല്യൂഷനുണ്ട് എന്നും താരം പറഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply