You are currently viewing എനിക്ക് എല്ലാവരുടെയും ശ്രദ്ധ വേണം, അതിന് വേണ്ടിയാണ് ഞാന്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നത്: ഉര്‍ഫി ജാവേദ്…

എനിക്ക് എല്ലാവരുടെയും ശ്രദ്ധ വേണം, അതിന് വേണ്ടിയാണ് ഞാന്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നത്: ഉര്‍ഫി ജാവേദ്…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം നില നിർത്തുന്നത്.

താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ താരം ഉണ്ടായിരുന്ന സമയത്ത് വളരെ മികച്ച മത്സര പ്രകടനങ്ങൾ താരം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഷോ താരത്തെ ജനകീയമാക്കി. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി.

താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെയാണ്. ഏതു സമയത്തും താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായത് ഒരു വിശേഷ ദിവസങ്ങളിൽ സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ വസ്ത്രധാരണ രീതികൾക്ക് ഒരുപാട് വിമർശനങ്ങൾ പലപ്പോഴായി നേരിട്ടിട്ടുണ്ട്. ആ വിഷയത്തിൽ പ്രതികരണം അറിയിച്ച രംഗത്തെത്തിയിരിക്കുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഞാൻ ഇത്തരത്തിലുള്ള വസ്ത്രധാരണ രീതികളിലൂടെയും മറ്റും ജനപ്രീതിയും പ്രശസ്തിയും നേടിയോ എന്ന് ചോദിച്ചാൽ നേടി എന്ന് തന്നെയാണ് ഉത്തരം എന്നും എന്നെ ആളുകൾ ബഹുമാനിക്കാൻ ഇരിക്കുന്നതിനോട് എന്നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കാതിരിക്കുന്നതിനോട് ഞാൻ പ്രതികരിക്കുന്നില്ല എന്നും താരം പറയുന്നുണ്ട്.

“എനിക്ക് എല്ലാവരുടെയും ശ്രദ്ധ വേണം. അതിനു വേണ്ടിയാണ് ഞാന്‍ നിലവിളിക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്നത് ” എന്നും “ഞാന്‍ മനുഷ്യനാണ്, അതിനാല്‍ ട്രോളുകള്‍ കാണുമ്ബോള്‍ ഞാന്‍ അസ്വസ്ഥനാണ്. എന്നാല്‍ അത് 5-10 മിനിറ്റ് വരെ നീണ്ടുനില്‍ക്കുകയുള്ളു, പിന്നീട് ഞാന്‍ എന്നോട് തന്നെ പറയും അവര്‍ വൃത്തികെട്ടവരാണ്. നീ വളരെയധികം സുന്ദരിയാണ് സ്വയം പറയും” എന്നാണ് താരം പറയുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply