You are currently viewing എയ്ഞ്ചൽ ലുക്കിൽ പ്രിയ താരത്തിന്റെ പുതിയ ഫോട്ടോകൾ… കയ്യടിച്ച് സോഷ്യൽ മീഡിയ…

എയ്ഞ്ചൽ ലുക്കിൽ പ്രിയ താരത്തിന്റെ പുതിയ ഫോട്ടോകൾ… കയ്യടിച്ച് സോഷ്യൽ മീഡിയ…

എയ്ഞ്ചൽ ലുക്കിൽ പ്രിയ താരത്തിന്റെ പുതിയ ഫോട്ടോകൾ… കയ്യടിച്ച് സോഷ്യൽ മീഡിയ

ഒന്നിലധികം ഭാഷകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച നടിയാണ് ദീപ്തി സതി. മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. 2015 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് താരം. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ മോഡലിംഗ് മേഖലകളിലൂടെ മാത്രം താരത്തിന് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു.

2015-ൽ നീന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരം നിരന്തരം സെലക്ട്‌ ചെയ്യുന്നത്. ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയടിയും ലക്ഷക്കണക്കിന് ആരാധകരെയും നേടാനും താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട്. 2019-ൽ പെർലിഷ് എന്ന ചിത്രത്തിലൂടെ വെബ് അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ ഷോകളിലും വിധി കർത്താവാണ്. ഒരുപാട് ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

വിദ്യാഭ്യാസ മേഖലയിലും താരത്തിന് തിളക്കം ഉണ്ടായതു കൊണ്ട് തന്നെ ചലച്ചിത്ര മേഖലയിൽ താരത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾക്ക് ആരാധകർക്കു മുന്നിൽ വലിയ സ്ഥാനം ലഭിക്കാൻ കാരണമായി. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നാണ് താരം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ആണ് താരം ബിരുദം നേടിയത്. ജാഗ്വാർ , സോളോ , ലക്കി , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ താരം നായികയായി തിളങ്ങി. ലളിതം സുന്ദരം, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ സിനിമകൾ.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. 2012ൽ ഇംപ്രസാരിയോ മിസ് കേരള, 2013ൽ നേവി ക്വീൻ, 2014-ൽ ഇന്ത്യൻ രാജകുമാരി – ഫസ്റ്റ് റണ്ണറപ്പ്, ഫെമിന മിസ് ഇന്ത്യ 2014 – മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 അവയിൽ ചിലത് മാത്രം. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക് , ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് എന്നതും പറയാതിരിക്കാൻ കഴിയില്ല. കടന്നു പോയ മേഖലകളിലൂടെ എല്ലാം ഒട്ടേറെ ഫോളോവേഴ്സിനെയും ആരാധകരെയും നേടാനും താരത്തിനു സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം യോഗ ഫിറ്റ്നസ് വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും എല്ലാം ഇടയ്ക്കിടെ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകളാണ്. എയ്ഞ്ചലിക് ലുക്കിലുള്ള ഫോട്ടാകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടാൻ പുതിയ ഫോട്ടോകൾക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply