You are currently viewing രതിചിത്ര നടിയെന്ന് വിളിച്ചു; ശാരീരികമായി ഉപദ്രവിച്ചവരില്‍ അച്ഛനും: ഉര്‍ഫി

രതിചിത്ര നടിയെന്ന് വിളിച്ചു; ശാരീരികമായി ഉപദ്രവിച്ചവരില്‍ അച്ഛനും: ഉര്‍ഫി

രതിചിത്ര നടിയെന്ന് വിളിച്ചു; ശാരീരികമായി ഉപദ്രവിച്ചവരില്‍ അച്ഛനും: ഉര്‍ഫി

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്

ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത് കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം.

ഇപ്പോൾ താരം തന്റെ ജീവിതത്തിൽ ഉണ്ടായ മോശപ്പെട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞത് വൈറൽ ആകുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം തുറന്നു പറഞ്ഞത്. പതിനഞ്ചാം വയസിലായിരുന്നു സംഭവങ്ങളുടെ തുടക്കം എന്നും ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ച തന്റെ ചിത്രം ഒരാള്‍ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിടുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്.

എല്ലാവരും ഇതറിഞ്ഞതോടെ കുറ്റപ്പെടുത്താന്‍ തുടങ്ങി എന്നും പോണ്‍ താരമെന്ന് വിളിച്ചു എന്നും അച്ഛന്‍ പോലും ആ രീതിയില്‍ കാണാനാരംഭിച്ചെന്നും താരം പറയുന്നുണ്ട്. തന്നെ വിശ്വസിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്നും ക്രൂരമായി മർദിച്ചു എന്നും കഷ്ടപ്പെട്ട് രണ്ട് വര്‍ഷം വീട്ടില്‍ പിടിച്ചു നിന്നു എന്നും താരം പറഞ്ഞു. പതിനേഴാം വയസില്‍ വീടുവിട്ടെന്നും ഡല്‍ഹിയിൽ പോയി ഒരു സുഹൃത്തിനൊപ്പം താമസിച്ചു എന്നും താരം പറഞ്ഞു.

കോള്‍ സെന്ററില്‍ ജോലി ലഭിച്ചെങ്കിലും അത് തുടര്‍ന്നു കൊണ്ടു പോവാനായില്ല എന്നും തുടർന്ന് അവിടെ നിന്നും മുംബൈക്ക് പോയി ഓഡിഷനില്‍ പങ്കെടുക്കാൻ തുടങ്ങി എന്നുമാണ് താരം പറയുന്നത്. അതിലൂടെയാണ് താരം ടെലിവിഷന്‍ രംഗത്തേക്ക് എത്തുന്നതും. ഇപ്പോൾ ഫാഷൻ ലോകം ചർച്ച ചെയ്യുന്ന ഒരു നടിയാണ് താരം. വളരെ മികച്ച അഭിപ്രായങ്ങളും മറ്റും താരത്തിന് ലഭിക്കുകയും താരം തന്റെ ഫാഷനിലൂടെ ഒരുപാട് ആരാധകരെ നേടുകയും ചെയ്തു.

Leave a Reply