You are currently viewing നോക്കുമ്പോള്‍ അയാള്‍ സ്വയംഭോഗം ചെയ്യുന്നു! ദുരനുഭവത്തെപ്പറ്റി അനശ്വര…

നോക്കുമ്പോള്‍ അയാള്‍ സ്വയംഭോഗം ചെയ്യുന്നു! ദുരനുഭവത്തെപ്പറ്റി അനശ്വര…

നിലവിൽ മലയാളസിനിമയിലെ മിന്നും താരങ്ങളിലൊരാളാണ് അനശ്വര രാജൻ. ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് അഭിനയമികവു കൊണ്ട് സൗന്ദര്യം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം ഇപ്പോൾ നായിക വേഷത്തിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഓരോ സിനിമ കഴിയുമ്പോഴും താരത്തിനോടുള്ള ആരാധകരുടേയും സംവിധായകരുടെയും പ്രതീക്ഷ വർധിച്ചുവരികയാണ്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം 2017 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമയിലൂടെ തെളിയിച്ചു വരുകയാണ്. അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടു എന്നാണ് ആരാധകർ പറയുന്നത്.

താരം ഒരു അഭിമുഖത്തില്‍ തനിക്കുണ്ടായൊരു മോശം അനുഭവം തുറന്ന് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ചര്‍ച്ചയായി മാറുന്നത്. താന്‍ കുട്ടി ആയിരിക്കെ ബസില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത് എന്നും കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളില്‍ പോകുന്ന സമയതാണ് സംഭവം എന്നും താരം പറഞ്ഞു.

ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേര്‍ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി എന്നും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അയാള്‍ സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും എന്നും താരം പറഞ്ഞു.

അതിനു മുന്‍പ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു എന്നും പക്ഷെ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല. ഞാന്‍ അപ്പോള്‍ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി.” എന്നും താരം പറയുന്നുണ്ട്. അതേസമയം, ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ എനിക്ക് എന്തോ പോലെയാണെന്നും താരം പറയുകയുണ്ടായി.

Leave a Reply