You are currently viewing ഗോപി സുന്ദറിന്റെ കൂടെ ആയിരുന്നപ്പോള്‍ വിളിച്ചിരുന്നില്ല, ഇപ്പോള്‍ അവസരങ്ങള്‍ വരുന്നുണ്ട്; അഭയ ഹിരണ്‍മയി

ഗോപി സുന്ദറിന്റെ കൂടെ ആയിരുന്നപ്പോള്‍ വിളിച്ചിരുന്നില്ല, ഇപ്പോള്‍ അവസരങ്ങള്‍ വരുന്നുണ്ട്; അഭയ ഹിരണ്‍മയി

ചുരുക്കം സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് സമകാലീനരില്‍ നിന്ന് വ്യത്യസ്തയായ ഗായികയാണ് അഭയ. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം താരം അറിയപ്പെടുന്നു. 2014 മുതൽ പിന്നണി ഗാന രംഗത്ത് താരം സജീവമാണ്.
ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിലാണ് താരം പ്രശസ്ത ആയിട്ടുള്ളത്. പാടിയ പാട്ടുകൾക്ക് എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയുണ്ട്.

പലപ്പോഴും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പത്ത് വര്‍ഷത്തിലേറെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലീവ് ഇന്‍ റിലേഷനില്‍ ആയിരുന്നു താരം. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വേര്‍പിരിഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു. എന്നാല്‍ അതിനെയെല്ലാം വളരെ പക്വതയോടെയാണ് താരം നേരിട്ടത്. എന്നാല്‍ ഗോപി സുന്ദറുമായി പ്രണയത്തില്‍ ആയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ താരം ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരം ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. ഗോപി സുന്ദറിനെ പരിചയപ്പെടുന്നത് ഒരു അഭിമുഖത്തിന് പോയപ്പോഴാണ് എന്നും ഗോപിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിലൊരു വഴിത്തിരിവായി മാറി എന്നും താരം പറഞ്ഞു. എന്നാല്‍ ഗോപിയുമായുള്ള ബന്ധം വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ കുറേ വര്‍ഷം വേണ്ടി വന്നുവെന്നാണ് താരം പറയുന്നത്.

പാടാന്‍ സാധിക്കുമെന്ന് തിരിച്ചറിയുന്നതും പിന്നണി ഗാന രംഗത്തിലേക്ക് എത്തിക്കുന്നതും ഗോപി സുന്ദറാണെന്നും ഒരു ഗായികയായി തന്നെ പരുവപ്പെടുത്തിയത് ഗോപിയാണെന്നും താരം പറയുന്നുണ്ട്. തന്റെ ജീവിതത്തില്‍ ഗോപിയ്ക്ക് ഒരുപാട് സ്വാധീനമുണ്ടെന്നും എങ്ങനെയാണ് ഒരു പാട്ട് പഠിക്കേണ്ടതെന്നും കേള്‍ക്കേണ്ടതെന്നും തനിക്ക് പറഞ്ഞു തന്നത് ഗോപിയാണെന്നും താരം കൂട്ടിച്ചേർത്തു.

ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല എന്നും താരം തുറന്ന് പറയുന്നുണ്ട്. താന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ടെന്നും ഒരുപക്ഷെ ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടുകയുള്ളൂവെന്ന ധാരണയാകാം അതിന് പിന്നിൽ എന്നും താരം ഓർക്കുന്നു. ഗോപി സുന്ദറിന്റെ പങ്കാളി ആയതിനാല്‍ വിളിച്ചാല്‍ തെറ്റാകുമോ എന്ന ചിന്തകൊണ്ടും വിളിക്കാതെ പോയിട്ടുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.

എന്നാല്‍ ഗോപിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം തന്നെ തേടി അവസരങ്ങള്‍ വന്നു എന്നും എന്തൊക്കെയായണെങ്കിലും ആണ് ബന്ധത്തിലൂടെ എനിക്കൊരുപാട് വളർച്ച ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ശരിക്കും ഇന്നത്തെ എന്റെ ജീവിതവും കരിയറുമൊക്കെ പുള്ളി കാരണം ഉണ്ടായതാണെന്ന് താരം നന്ദിയോടെ കൂട്ടിച്ചേര്‍ക്കുന്നു.

Leave a Reply