You are currently viewing ആദ്യം ശാഖയിൽ പോയി രാജ്യ സ്നേഹം പഠിക്കൂ, പിന്നെ മതപഠനം ആവട്ടെ.., ശ്രദ്ധേയമായി സുൽഫത്തിന്റെ വാക്കുകൾ..

ആദ്യം ശാഖയിൽ പോയി രാജ്യ സ്നേഹം പഠിക്കൂ, പിന്നെ മതപഠനം ആവട്ടെ.., ശ്രദ്ധേയമായി സുൽഫത്തിന്റെ വാക്കുകൾ..

ആദ്യം ശാഖയിൽ പോയി രാജ്യ സ്നേഹം പഠിക്കൂ, പിന്നെ മതപഠനം ആവട്ടെ.., ശ്രദ്ധേയമായി സുൽഫത്തിന്റെ വാക്കുകൾ..

മലപ്പുറത്ത് നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ച ആദ്യ മുസ്‍ലിം വനിത യാണ് ടി പി സുൽഫത്. മലപ്പുറം കോട്ടക്കൽ ശിവക്ഷേത്രത്തിന് മുന്നിൽ ഉള്ള ആർഎസ്എസ് ശാഖയ്ക്ക് നേരെ നടന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി സുൽഫത്ത് വീഡിയോ ചെയ്തിരിക്കുകയാണ്. ശാഖ എന്നത് ഒരു മതത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഇടമല്ല അവിടെ പഠിപ്പിക്കുന്നത് ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചാണ് എന്നുമാണ് വീഡിയോയിൽ സുല്ഫത്ത് പറഞ്ഞിരിക്കുന്നത്.

അതിനാൽ മുസ്‌ലിം സമുദായത്തിലെ കുട്ടികൾ മദ്രസയിൽ പോകുന്നതിനു മുൻപ് ശാഖയിൽ പോകണം എന്നുമാണ് അവർ വീഡിയോയിൽ പറഞ്ഞതിന്റെ ചുരുക്കം. ദേശ സ്നേഹം പഠിച്ചതിനു ശേഷം മാത്രം മദ്രസ പഠനം നടത്തിയാൽ മതി എന്നാണ് അവരുടെ അഭിപ്രായം. മദ്രസാ പഠനത്തിന്റെ പ്രസക്തി കുറച്ചു കൊണ്ടുള്ള ഇത്തരം ഒരു പ്രസ്താവന നടത്തിയിരിക്കുന്നത് ഒരു മുസ്ലിം സ്ത്രീ ആയതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെയധികം പെട്ടെന്നു തന്നെ ഈ വീഡിയോ വ്യാപകമാകാനുള്ള പ്രധാന കാരണം.

മുൻപും ശാഖയുടെ പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള നല്ല കാര്യങ്ങൾ പറഞ്ഞുകൊണ്ട് സുൽഫത്ത് ഫേസ്ബുക്കിൽ വീഡിയോ ഇട്ടിരുന്നു. ശാഖാ ക്ലാസുകൾ ലക്ഷ്യം വയ്ക്കുന്നത് ദേശ സ്നേഹം വളർതുക എന്നതാണ് എന്നും ശാഖാ ക്ലാസിൽ ഒരു മതത്തെയും എതിർക്കാൻ പഠിപ്പിക്കുന്നില്ലെന്നും, പകരം ദേശ സ്നേഹം വളർത്തുക എന്നാണ് അവർ മുൻപും പറഞ്ഞത്. ഈ ആശയത്തിൽ ഊന്നി ഇവർ എപ്പോൾ വീഡിയോയും പ്രസ്താവനകളും ഇറക്കിയാലും അതിന് ഞൊടിയിടയിലാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഉൾക്കൊള്ളുന്ന ദേശ സ്നേഹമാണ് ഇവർ പിന്തുടരുന്നതെന്നും, അതു കൊണ്ടു ഉസ്താദുമാർ ഇവരെക്കുറിച്ച് പഠിക്കണമെന്നായിരുന്നു അവർ വിഡിയോയിൽ പറഞ്ഞത്. മുസ്ലീം സമുദായത്തിലുള്ളവർ ഇതിനെതിരെ പ്രതികരിക്കുകയും ഉണ്ടായി. ഒരുപാട് വിമർശനങ്ങൾ അവർക്ക് എതിരെ അന്നുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചിരുന്നു

എന്നാൽ അതിനു വീണ്ടും മറുപടിയുമായി സുൽഫത്ത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വരികയും ശാഖയുടെ തന്നെ ഗുണങ്ങൾ ഓരോന്നായി പറയുകയും ആണ് ചെയ്തത്. ശാഖകൾ എന്തിനാണെന്നും, അതിലൂടെ ഭാരത സംസ്കാരം എന്താണെന്നും നമ്മുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം എന്നും മറുപടി വീഡിയോയിലും പറഞ്ഞിരുന്നു. അവർ ഒരു മുസ്ലിം ആയതുകൊണ്ട് തന്നെയാണ് ഇത്തരം വാക്കുകൾ വലിയ തോതിൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്

Leave a Reply