You are currently viewing നമ്മുടെ അനിഖക്കുട്ടിയല്ലേ ഇത്.. ലിപ് ലോക്കും ഹോട്ട് സീൻ ഒക്കെയായി ഓഹ് മൈ ഡാർലിംഗ് ; ട്രെയ്‌ലർ എത്തി

നമ്മുടെ അനിഖക്കുട്ടിയല്ലേ ഇത്.. ലിപ് ലോക്കും ഹോട്ട് സീൻ ഒക്കെയായി ഓഹ് മൈ ഡാർലിംഗ് ; ട്രെയ്‌ലർ എത്തി

യൂട്യൂബ് നോക്കാതെ ചെയ്യാൻ അറിയാവുന്ന ഒരേയൊരു കാര്യം; കൗമാര പ്രണയകഥ പറയാൻ ഓ മൈ ഡാർലിങ്; ട്രെയ്‌ലർ എത്തി

മലയാളം തമിഴ് സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന ബാലതാരമാണ് അനിഖ സുരേന്ദ്രൻ. 2013 ൽ പുറത്തു വന്ന കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമ ചെയ്യാനും ഇതിനോടകം താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ അവ താരം അവതരിപ്പിക്കുന്നത് കൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. മലയാളത്തിനു പുറവും താരം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. 2015 പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്ന സിനിമയും 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്ന സിനിമയും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്.

ഇപ്പോൾ താരം നായികയായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഓ മൈ ഡാർലിംഗ് എന്ന സിനിമയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആൽഫ്രഡ്‌ ഡി സാമുവലാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായത് മുതൽ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ സിനിമയുടെ വിശേഷങ്ങൾ ട്രെൻഡിങ് ആണ്.

കുറച്ചു ദിവസങ്ങൾക്കുമുമ്പ് ടീസർ റിലീസ് ചെയ്തിരുന്നു. വലിയ പ്രേക്ഷകപ്രീതിയുടെ തന്നെയാണ് ടീസർ ആരാധകർ ഏറ്റെടുത്തത് ഒരു പക്ക ലൗ സ്റ്റോറി ആയിരിക്കും സിനിമ എന്നതിലേക്ക് ഉള്ള മികച്ച സൂചനയായി ടീസറിനെ കണക്കാക്കാം എന്ന വിലയിരുത്തലും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഇപ്പോൾ സിനിമയുടെ ട്രെയിലർ ആണ് പുറത്തു വന്നിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്ത സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വരെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച് നിമിഷങ്ങൾ തന്നെ ഒട്ടനവധി കാഴ്ചക്കാരെ നേടിയിരുന്നു.

മനോഹരമായൊരു കൗമാര പ്രണയ കഥയാണ് ഓ മൈ ഡാർലിങ് പറയുന്നതെന്ന ഫീലാണ് ടീസറും ട്രെയ്‌ലറും തരുന്നത്. അനിഖ സുരേന്ദ്രനെ കൂടാതെ.മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയ രാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സൂപ്പർഹിറ്റ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത് എന്നത് ഒരുപിടി നല്ല പ്രണയഗാനങ്ങൾ മലയാളികൾക്ക് ലഭിക്കും എന്നതിലേക്കുള്ള സൂചനയാണ്.

Leave a Reply