You are currently viewing വീൽ ചെയർ ആവശ്യപ്പെട്ട് തൊപ്പിക്ക് മെസേജ് അയച്ചു.. ന്യൂ ഇയറിന് സമ്മാനമായി വീൽ ചെയറുമായി വീട്ടിലെത്തി ഫിറ്റ് ചെയ്ത് കൊടുത്ത് തൊപ്പി… വീഡിയോ…

വീൽ ചെയർ ആവശ്യപ്പെട്ട് തൊപ്പിക്ക് മെസേജ് അയച്ചു.. ന്യൂ ഇയറിന് സമ്മാനമായി വീൽ ചെയറുമായി വീട്ടിലെത്തി ഫിറ്റ് ചെയ്ത് കൊടുത്ത് തൊപ്പി… വീഡിയോ…

അശ്ലീല പരാമര്‍ശങ്ങൾ ഉൾപ്പെടുന്ന ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബറുടെ വിഡിയോകള്‍ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. മുഹമ്മദ് നിഹാദ് എന്ന തൊപ്പി കൗമാരക്കാരെ വഴി തെറ്റിക്കുന്നുവെന്നുള്ള ആക്ഷേപങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
ഗെയിമുകളുടെ പേരില്‍ കുട്ടികള്‍ക്കിടയില്‍ നുഴഞ്ഞു കയറി അശ്ലീല ചേഷ്ടകള്‍ കാട്ടിയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയും പ്രായപൂര്‍ത്തിയാകാത്ത തലമുറയെ തന്നെ വഴി തെറ്റിക്കുന്നു എന്ന പരാതികളാണ് ഉയർന്നിരുന്നത്.

ഇതിനെ തുടർന്ന് തൊപ്പിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിനെ പോലും സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം കൂട്ടാന്‍ ‘തൊപ്പി’ ദുരുപയോഗം ചെയ്യുകയാണുണ്ടായത്. പക്ഷേ അയാളുടെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള വിഡിയോകളും മറ്റും സമൂഹം മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണം എന്ന ആവശ്യവും ഉയർന്നിരുന്നു.

തൊപ്പി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പലരിലും ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ അശ്ലീലതയെ വിമർശിക്കുന്നവരെ ലിബറൽ സംഘങ്ങൾ നേരിടുന്നത് അശ്ലീലം എന്ന മാനദണ്ഡം എന്താണ് എന്ന് ചോദിച്ചു കൊണ്ടാണ്. ലൈംഗിക വൈകൃതങ്ങൾ ഉള്ള ചിത്രങ്ങളും ബോർഡുകളും അശ്ലീല സംഭാഷണങ്ങളും എഴുതിയ പോസ്റ്ററുകളും ക്യാമ്പസുകളിൽ സ്ഥാപിച്ച എസ്എഫ്ഐ യോട് തൊപ്പിയെ പലരും സാദൃശ്യപ്പെടുത്തിയിരുന്നു.

എസ്എഫ്ഐ ഉൾപ്പെടെയുള്ളവർ ചേർന്ന് നിർമ്മിച്ച ഈകോ സിസ്റ്റത്തിൽ ആണ് തൊപ്പിയെ പോലെയുള്ളവർ കേട്ടാൽ അറക്കുന്ന അശ്ലീലം പറയുവാനും ലക്ഷക്കണക്കിന് കുട്ടികളെ വായിൽ തോന്നുന്നത് പറയിപ്പിക്കുവാനും സാധിക്കുന്നത് എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിമർശിച്ചവരുടെയും നെഗറ്റീവ് പറഞ്ഞവരുടെയും എല്ലാം മുഖമടച്ചു കൊണ്ടുള്ള ഒരു മറുപടി ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സോഷ്യൽ മീഡിയയിലൂടെ വീൽചെയറിന്റെ ആവശ്യം പറഞ്ഞ ഒരു ആശ്രിതന് വളരെ മികച്ച ഒരു വീൽചെയർ തന്നെ ഈ പുതുവത്സര ദിനത്തിൽ സമ്മാനമായി നൽകി കൊണ്ടാണ് നെഗറ്റീവ് പറഞ്ഞവരുടെ എല്ലാം മുഖമടക്കുന്ന മറുപടി തൊപ്പി നൽകിയത്. അദ്ദേഹത്തിന്റെ ആവശ്യം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് കണ്ട് അതിന്റെ വിലസഹിതം പറയുകയും എത്ര രൂപയുടേതാണ് എങ്കിലും ഈ ന്യൂയറിനു മുൻപ് അത് ഞാൻ എവിടെ എത്തിച്ചിരിക്കും എന്ന് പറഞ്ഞതും വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നു.

ന്യൂ ഇയറിന്റെ ദിവസം രാവിലെ 7 മണിക്ക് തന്നെ പോയി അത് നൽകി വീഡിയോ നോക്കി പാർട്സെല്ലാം സെറ്റ് ചെയ്തു കൊടുത്തതുമായ സന്തോഷമാണ് വീഡിയോയിലൂടെ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. അത് ലഭിച്ച വ്യക്തി ഒരു സെൽഫ് വീഡിയോ എടുത്തതും വീൽചെയറിന്റെ വീഡിയോയും എല്ലാം വീഡിയോയിൽ തൊപ്പി ഉൾപ്പെടുത്താൻ മറന്നിട്ടില്ല. അതുകൊണ്ടുതന്നെ കണ്ണടച്ചു കൊണ്ടുള്ള വിമർശനങ്ങൾക്ക് അപ്പുറത്തേക്ക് നെഗറ്റീവ് പറഞ്ഞവർക്കെല്ലാം ഇതൊരു മറുപടി തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

Leave a Reply