You are currently viewing പൈസക്ക് വേണ്ടി അമ്മ എന്നെ കൊണ്ട് നടക്കുകയാണെന്നൊക്കെ കേട്ടപ്പോൾ സങ്കടമായിരുന്നു… അനുപമ പരമേശ്വരൻ

പൈസക്ക് വേണ്ടി അമ്മ എന്നെ കൊണ്ട് നടക്കുകയാണെന്നൊക്കെ കേട്ടപ്പോൾ സങ്കടമായിരുന്നു… അനുപമ പരമേശ്വരൻ

മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. മലയാളികൾക്കിടയിലും ഇതര ഭാഷാ സിനിമ പ്രേമികൾക്കിടയിലും താരത്തിന് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. 2015 പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ മേരി ജോർജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യ കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് ആ വേഷം താരം കൈകാര്യം ചെയ്തത്.

ആദ്യം തന്നെ വളരെ മികച്ച സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു എന്നത് താരത്തിന്റെ കരിയറിനെ ഭദ്രമാക്കാൻ ഉപകരിച്ചു. പ്രേമത്തിന് ശേഷം താരം മലയാളത്തിൽ നായികയായി എത്തുന്നത് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലേ കാതറിൻ എന്ന കഥാപാത്രത്തിലൂടെയാണ്. മികച്ച പ്രേക്ഷകപ്രീതി പ്രേമത്തിലെതു പോലെതന്നെ ആ സിനിമയും താരത്തിന് നേടിക്കൊടുത്തു. മലയാളികൾക്കിടയിൽ താരത്തിന് ഈ രണ്ട് കഥാപാത്രങ്ങൾ മാത്രം മതിയായിരുന്നു ഒരുപാട് ആരാധകരെ നേടിയെടുക്കാൻ എന്ന് പറഞ്ഞാൽ തെറ്റാവില്ല.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം ഓരോ സിനിമയിലും അവതരിപ്പിച്ചിട്ടുള്ളത്. ശതമാനം ഭവതി , വുണ്ണാദി ഒകതേ സിന്ദഗി, ഹലോ ഗുരു പ്രേമ കൊസമേ, നടസാർവ്വഭൗമ, രാക്ഷസുഡു എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്. വളരെ മികച്ച അഭിനയം വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്ന ഷോർട് ഫിലിമിലും താരം അഭിനയിച്ചത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയിരുന്നു. സിനിമകളുടെ തിരക്കുകൾക്കിടയിലും താരം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പ്രാവീണ്യം നേടിയത് പ്രേക്ഷകർക്കിടയിൽ താരത്തിനെ ഇഷ്ട നായികയാക്കി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ട്രോളുകൾ എത്രത്തോളം ബാധിച്ചിരുന്നു എന്നും സങ്കടകരം ആയിരുന്നു എന്നതിനെയും കുറിച്ചാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

ആദ്യ സമയങ്ങളിൽ എല്ലാം നല്ല ട്രോളുകൾ ആസ്വദിച്ചിരുന്നു എന്ന് പറയുന്നതിനോടൊപ്പം തന്നെ സ്വന്തം കുടുംബത്തെയും ഫാമിലിയിൽ ഉള്ള അംഗങ്ങളെയും ബാധിക്കുന്ന തരത്തിൽ ട്രോളുകൾ മോശമായി തുടങ്ങിയപ്പോൾ സങ്കടം വന്നിരുന്നു എന്ന് താരം പറയുന്നുണ്ട്. തൊട്ടടുത്തുള്ള ഒരു ബ്യൂട്ടിപാർലർ ഉൽഘാടനത്തിന് വേണ്ടി തന്നെ ക്ഷണിച്ചിരുന്നു. ചെയ്തു വന്നതിനുശേഷം സോഷ്യൽ മീഡിയയിൽ കണ്ട് കമന്റുകൾ വലിയ സങ്കടം ഉണ്ടാക്കിയിരുന്നു എന്ന താരം പറഞ്ഞു.

പൈസ കിട്ടുകയാണെങ്കിൽ ഒരു മുറുക്കാൻ കട വരെ ഉദ്ഘാടനം ചെയ്യുമെന്നും എന്തിനു വേണ്ടിയാണ് ഇങ്ങനെ അവളുടെ അമ്മ അവളെ കൊണ്ട് നടക്കുന്നത് എന്ന തരത്തിലായിരുന്നു കമന്റുകൾ വന്നത് എന്നാണ് താരം പറയുന്നത്. അതുപോലെ അതേ സമയത്ത് തന്നെയാണ് ഒരു വായനാ ദിനത്തിൽ ലൈബ്രറിയിൽ പോയപ്പോൾ സ്കിൻ കളർ ലഗിൻസ് ധരിച്ചതിന് പാന്റ് ഇടാതെ ലൈബ്രറിയിൽ വന്നു എന്ന വാർത്ത സോഷ്യൽ മീഡിയ പരത്തിയത്.

ഇത്തരത്തിൽ കുടുംബങ്ങളെ ബാധിക്കുന്നതും പേഴ്സണലായി ടാർഗറ്റ് ചെയ്യുന്നതുമായ ട്രോളുകൾ ആദ്യ സമയങ്ങളിൽ വിഷമം ഉണ്ടാക്കിയിരുന്നു എന്നും എന്നാൽ ഇപ്പോൾ അതൊന്നും മൈൻഡ് ചെയ്യുന്നില്ല എന്നും താരം പറയുന്നു. വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും വൈറലാകുന്നതു പോലെ തന്നെ താരത്തിന്റെ ഈ അഭിമുഖത്തിലെ ഭാഗങ്ങളും വൈറലായിരിക്കുകയാണ്.

Leave a Reply