You are currently viewing ഇനി ആവർത്തിക്കില്ല. തുടക്കകാലത്ത് വേറെ മാർഗ്ഗം ഇല്ലാത്തതിനാൽ ഞാൻ അതൊക്കെ ചെയ്തിരുന്നു, തുറന്നടിച്ച് തമന്ന…

ഇനി ആവർത്തിക്കില്ല. തുടക്കകാലത്ത് വേറെ മാർഗ്ഗം ഇല്ലാത്തതിനാൽ ഞാൻ അതൊക്കെ ചെയ്തിരുന്നു, തുറന്നടിച്ച് തമന്ന…

തുടക്കകാലത്ത് വേറെ മാർഗ്ഗം ഇല്ലാത്തതിനാൽ ഞാൻ അതൊക്കെ ചെയ്തിരുന്നു

തമിഴ്, ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന തിരക്കുള്ള അഭിനേത്രികളിൽ ഒരാളാണ് തമന്ന ഭാട്ടിയ. തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണ നേടിയെടുക്കുകയും ചെയ്ത മുൻനിര നായിക നടിമാരിലൊരാളാണ് താരം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് അതുകൊണ്ടുതന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുക്കുന്നത് പോലെതന്നെ അഭിമുഖങ്ങളും പ്രസ്താവനകളും ആരാധകർ എറ്റെടുക്കാറുണ്ട്. തുടക്കസമയത്ത് ചെയ്തിരുന്ന ഗ്ലാമറസ് റോളുകൾ ഇനി ചെയ്യില്ല എന്ന് ഒരു പ്രസ്താവനയാണ് താരമിപ്പോൾ പറഞ്ഞിരിക്കുന്നത്. അന്ന് ചെയ്തിരുന്ന പ്രവർത്തി ഇനിയും ചെയ്യില്ല എന്ന രൂപത്തിൽ ഉള്ള സംസാരം ആണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

ആദ്യസമയത്ത് ഗ്ലാമറസ് റോളുകൾ ഒരുപാട് ചെയ്തിട്ടുണ്ട് എന്നും ഇനി അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യുന്നതിനുള്ള താല്പര്യം ഇല്ലാതായിട്ടുണ്ട് എന്നുമാണ് താരം ഇപ്പോൾ പറയുന്നത്. 17 വർഷമായി താരം സിനിമാ മേഖലയിൽ വന്നിട്ട്. സിനിമയോടുള്ള താരത്തിന്റെ മനോഭാവം മാറി എന്നാണ് പ്രസ്താവനയിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്. ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുകയാണെങ്കിലും ചുംബന രംഗങ്ങളിൽ അഭിനയിക്കാറില്ല. കൂടാതെ ഇനി ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുകയില്ല എന്നുമാണ് താരത്തിന്റെ വാക്കുകൾ.

2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തു സജീവമായി നിലകൊള്ളുന്ന താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയർ ആരംഭിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയിലേക്ക് കടന്നു വന്നത് കൊണ്ടും തുടക്കം മുതൽ മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് കൊണ്ടും വളരെ പെട്ടെന്ന് താരത്തിന് ഒട്ടനവധി ആരാധകരെ നേടാനായി. ഏതു വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. അയൻ , പയ്യ , സിരുത്തൈ, വീരം , ധർമ്മ ദുരൈ, ദേവി , സ്കെച്ച്, ലവ്, ഊസരവെല്ലി , രച, തഡാഖ , ബാഹുബലി: ദി ബിഗിനിംഗ് , ബംഗാൾ ടൈഗർ , ഊപ്പിരി , ബാഹുബലി 2: ദി കൺക്ലൂഷൻ , സെയ് റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളിലെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. എന്തായാലും തന്നിലൂടെ കടന്നുപോയ വേഷങ്ങളിലൂടെ എല്ലാം ഒരുപാട് ആരാധകരെ താരം നേടി.

Leave a Reply