You are currently viewing “എനിക്ക് നിറം നഷ്‌ടപ്പെടുന്നു’; രോഗാവസ്ഥയിലും ആത്മവിശ്വാസം നിറഞ്ഞ കുറിപ്പുമായി മംമ്‌ത മോഹന്‍ദാസ്‌

“എനിക്ക് നിറം നഷ്‌ടപ്പെടുന്നു’; രോഗാവസ്ഥയിലും ആത്മവിശ്വാസം നിറഞ്ഞ കുറിപ്പുമായി മംമ്‌ത മോഹന്‍ദാസ്‌

“എനിക്ക് നിറം നഷ്‌ടപ്പെടുന്നു’; രോഗാവസ്ഥയിലും ആത്മവിശ്വാസം നിറഞ്ഞ കുറിപ്പുമായി മംമ്‌ത മോഹന്‍ദാസ്‌

മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കും ആഗോള സിനിമ പ്രേമികൾക്കും കാണാൻ സാധിച്ചു. ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും അഭിനയിച്ച സിനിമകളിലെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നത് കൊണ്ടും താരം വളരെ പെട്ടന്ന് ജനപ്രീതി നേടി.

സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് താരം. താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയായ ജനഗണമന ആണ് താരത്തിന്റെ അവസാന റിലീസ്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

അഭിനയ മികവിനും അതുപോലെ തന്നെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം ശരീരത്തിന്റെ ഫിറ്റ്നസും ആരോഗ്യവും മെയ്ന്റയിൻ ചെയ്യുന്നതിലും താരത്തിന് ആരാധകരിൽ നിന്നും പ്രശംസകൾ ലഭിക്കാറുണ്ട്. സിനിമ മേഖലയിൽ ഇങ്ങനെയെല്ലാം മനോഹരമായ വർത്തമാനങ്ങൾ ആണ് താരത്തിന് പറയാനുള്ളത്. എങ്കിൽ സ്വകാര്യ ജീവിതത്തിൽ ഒരുപാട് വെല്ലുവിളികളെ തരണം ചെയ്ത ഒരു വ്യക്തി കൂടിയാണ് താരം ആത്മവിശ്വാസം കൊണ്ട് തന്നെയാണ് താരം ജീവിതത്തിലുണ്ടായ ഒരുപാട് ബുദ്ധിമുട്ടുകൾ തളരാതെ എതിരേറ്റത്.

കാൻസറും കീമോയും പരാജയപ്പെട്ട അസ്ഥി മാറ്റിവെക്കൽ ശസ്ത്രക്രിയയും എല്ലാം ജീവിതത്തിൽ കയറിയിറങ്ങി പോയവരാണ്. അവിടെയെല്ലാം ആത്മവിശ്വാസം മുതൽക്കൂട്ടാക്കി നിവർന്നു നിന്ന് താരത്തെയാണ് പ്രേക്ഷക ലോകം ആഹ്ലാദത്തോടെ സ്വീകരിച്ചത്. ഇപ്പോൾ ജീവിതത്തിൽ വീണ്ടും വന്നെത്തിയിരിക്കുന്ന ഒരു രോഗാവസ്ഥയെ കൂടി ആത്മവിശ്വാസത്തോടു കൂടി സ്വീകരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ പ്രേക്ഷകരോട് അത് താരം ധൈര്യ പൂർവ്വം പങ്കുവെക്കുകയും ചെയ്തിരിക്കുന്നു.

ഇൻസ്റ്റാഗ്രാം ക്യാപ്ഷൻ ഇങ്ങനെ വായിക്കാം: Dear , I embrace you now like I have never before. So Spotted, I’m losing color…
I rise even before you every morning, to see you glimmer your first ray through the haze. Give me all you’ve got. for I will be indebted, here on out and forever by your grace.

സൂര്യനോട് സംസാരിക്കും വിധത്തിലാണ് താരം തന്റെ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.. ഫോട്ടോ ഇമ്മ്യൂൺ ഡെഫിഷ്യൻസി ആണ് താരത്തിന് എന്ന് ഹാഷ് ടാഗിലൂടെ മനസ്സിലാക്കാം. നിറം നഷ്ടപ്പെട്ടു തുടങ്ങുകയാണ് എന്നും സൂര്യ കിരണങ്ങളെ മുഴുവൻ ആശ്ലേഷിക്കുന്ന തരത്തിലേക്ക് സ്കിൻ മാറിയിരിക്കുന്നു എന്നും അതാണ് രോഗാവസ്ഥ എന്ന് വ്യക്തമാക്കുന്ന രൂപത്തിലുള്ള ഒരു ക്യാപ്ഷൻ ആണ് താരം കുറിച്ചിരിക്കുന്നത്. താരത്തോടുള്ള സ്നേഹവും താരം കാണിക്കുന്ന ധീരതയുള്ള ഫൈറ്റിംഗിനും ഒരുപാട് പേരാണ് പ്രശംസയുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.

Leave a Reply