You are currently viewing മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിക്കുന്നുവെന്ന് തമന്ന…. എനിക്ക് ഇപ്പോൾ താല്പര്യമില്ല..

മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിക്കുന്നുവെന്ന് തമന്ന…. എനിക്ക് ഇപ്പോൾ താല്പര്യമില്ല..

തമിഴ്, ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന നായികയാണ് തമന്ന ഭാട്ടിയ. തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. വളരെ ചെറുപ്പത്തിൽ തന്നെ താരം അഭിനയജീവിതം ആരംഭിച്ചിട്ടുണ്ട്.

താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയർ ആരംഭിച്ചത്. 2005-ൽ പുറത്തിറങ്ങിയ ആപ്ക അഭിജീത് എന്ന ആൽബത്തിലെ “ലാഫ്‌സൺ മെയിൻ” എന്ന അഭിജിത് സാവന്ത് ആൽബത്തിലും താരം പ്രത്യക്ഷപ്പെട്ടുട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കുന്നത്. തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രത്തിലൂടെയും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതു കൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഇപ്പോൾ താരം തന്നെ വിവാഹത്തെ കുറിച്ചാണ് മനസ്സ് തുറക്കുന്നത്.

ഏതൊരു ഇന്ത്യൻ മാതാപിതാക്കളെയും പോലെ തന്നെ മക്കളുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയും അതിനെ ആഗ്രഹിക്കുകയും ചെയ്യുന്ന മാതാപിതാക്കളാണ് തനിക്കുള്ളത് എന്നും അവരുടെ ഒരേ ഒരു ആഗ്രഹമായി ബാക്കിയുള്ളത് എന്റെ വിവാഹമാണ് എന്നുമാണ് താരം പറയുന്നത്. എന്നാൽ എനിക്ക് സന്തോഷം നൽകുന്നത് സിനിമ സെറ്റുകളാണ് എന്നും നിനക്ക് അതിന്റെ തിരക്കുകൾക്കിടയിൽ വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല എന്നും താരം പറയുന്നു. എന്തായാലും താരത്തിനെ വാക്കുകൾ വളരെ പെട്ടെന്നാണ് വൈറലായത്.

അയൻ , പയ്യ , സിരുത്തൈ , വീരം , ധർമ്മ ദുരൈ, ദേവി , സ്കെച്ച്, ലവ്, ഊസരവെല്ലി , രച, തഡാഖ , ബാഹുബലി: ദി ബിഗിനിംഗ് , ബംഗാൾ ടൈഗർ , ഊപ്പിരി , ബാഹുബലി 2: ദി കൺക്ലൂഷൻ , സെയ് റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളിലെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓരോ കഥാപാത്രത്തിലും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തത്. ചലച്ചിത്ര അഭിനയം മേഖലക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോകൾ ഈയടുത്തായി താരം പങ്കുവയ്ക്കുകയും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply