You are currently viewing എന്നെ കാണാനെത്തിയവരെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല, എല്ലാവരെയും സന്തോഷിപ്പിക്കും, പുത്തൻ രീതിയിലുള്ള വസ്ത്രങ്ങളാണ് ഡിസൈമ്‍ ചെയ്യാറ്- ഹണി റോസ്

എന്നെ കാണാനെത്തിയവരെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല, എല്ലാവരെയും സന്തോഷിപ്പിക്കും, പുത്തൻ രീതിയിലുള്ള വസ്ത്രങ്ങളാണ് ഡിസൈമ്‍ ചെയ്യാറ്- ഹണി റോസ്

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിലെ താരത്തിന്റെ വേഷം മികച്ച അഭിപ്രായം നേടുകയും ചെയ്തു.

ഇപ്പോൾ താരം ഉദ്ഘാടനത്തിന് പോകുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് എന്താണ് എന്ന് തുറന്നു പറഞ്ഞ ഒരു അഭിമുഖത്തിന്റെ ഭാഗങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഓരോ ഉദ്ഘാടനവും ഓരോ സെലിബ്രേഷനാണെന്നും പരമാവധി ഗംഭീരമാക്കേണ്ടത് തന്റെ കടമയാണെന്നും താരം പറയുന്നുണ്ട്. അതിനാൽ നല്ല റിച്ച് വസ്ത്രങ്ങൾ ധരിക്കുമെന്നും വസ്ത്രം തന്നെയാണ് കൂടുതൽ ശ്രദ്ധിക്കാറുള്ളത് എന്നും താരം പറയുന്നുണ്ട്.

റെഡിമെയ്ഡും ഡിസൈൻ വേഷങ്ങളുമൊക്കെ ഇടാറുണ്ട് എന്നും നല്ല റഫറൻസുകൾ എടുത്ത് വെച്ച് ഡിസൈനർ ഷിജുവും ഞാനും മമ്മിയും കൂടെ ഡിസ്‌കസ് ചെയ്ത് ഡ്രസ് പ്ലാൻ ഉണ്ടാക്കുകയാണ് ചെയ്യൽ എന്നാണ് താരം പറഞ്ഞത്. സിനിമകളിൽ കാരക്ടറിന്റെ വേഷം മാത്രമല്ലേ പറ്റൂ. ഇതുപോലെ വെറൈറ്റി ഒന്നും പറ്റില്ലല്ലോ. അപ്പോൾ പരീക്ഷണം നടത്താനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഉദ്ഘാടന വേദികൾ എന്നും അതുകൊണ്ട് തന്നെ ഞാനവിടങ്ങ് അടിച്ച് പൊളിക്കുന്നു എന്നും താരം പറയുന്നു.

Leave a Reply