You are currently viewing എന്റെ പേര് മാറ്റിയത് നിങ്ങൾക്ക് അന്ത വിശ്വാസമായി തോന്നാം പക്ഷെ എനിക്ക് അതിന് ശേഷം നല്ലത് മാത്രേ ഉണ്ടായിട്ടുള്ളു… തുറന്നു പറഞ്ഞു സ്വാസിക വിജയ്

എന്റെ പേര് മാറ്റിയത് നിങ്ങൾക്ക് അന്ത വിശ്വാസമായി തോന്നാം പക്ഷെ എനിക്ക് അതിന് ശേഷം നല്ലത് മാത്രേ ഉണ്ടായിട്ടുള്ളു… തുറന്നു പറഞ്ഞു സ്വാസിക വിജയ്

എന്റെ വിശ്വാസം നിങ്ങൾക്ക് അന്ധ വിശ്വാസമാകാം… പക്ഷേ എനിക്കത് നല്ല ഒരു തീരുമാനമായിരുന്നു… തുറന്നു പറഞ്ഞു സ്വാസിക വിജയ്

മിനി സ്ക്രീനിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്. സിനിമയിലാണെങ്കിലും സീരിയലുകളിൽ ആണെങ്കിലും മനോഹരമായി താരം ഓരോ കഥാപാത്രങ്ങളെയും താരം അവതരിപ്പിക്കുന്നു. ഓരോ സിനിമകളിലൂടെയും പരമ്പരകളിലൂടെയും വളരെ മികച്ച അഭിപ്രായം നേടിയെടുക്കുകയും ചെയ്യുന്നു.

മിനിസ്ക്രീനിൽ താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നല്ല ഇമേജാണ് സീതയിലൂടെ കരസ്ഥമാക്കിയത് എന്നും അതിനു ശേഷം ഒരുപാട് ആരാധകരുടെ എണ്ണത്തിൽ വർധനവുണ്ടായി എന്നും താരം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഇപ്പോൾ താരത്തിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഇപ്പോൾ പുറത്തിറങ്ങിയ സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ ഭാഗമായാണ്. താരം വളരെ മനോഹരമായി അതിലെ കഥാപാത്രം അവതരിപ്പിച്ചുവെങ്കിലും മലയാളികൾക്കിടയിൽ ഗ്ലാമർ റോളുകളും അത് അഭിനയിച്ചവർ വിമർശനങ്ങൾ കേൾക്കാതിരിക്കില്ല. ഒരുപാട് വിമർശനങ്ങളാണ് ഈ വേഷം ചെയ്തതിനു വേണ്ടി മാത്രം താരത്തിന് കേൾക്കേണ്ടി വന്നത്.

എന്നിരുന്നാൽ തന്നെയും താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് കഥാപാത്രമായിരുന്നു ചതുരം എന്ന സിനിമയിൽ താരം ചെയ്തത് എന്നത് തന്നെയാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. അതിലൂടെ താരത്തിന് തന്റെ താരമൂലം വർദ്ധിപ്പിക്കുവാനും ഒരുപാട് സിനിമകളിലേക്കുള്ള നല്ല അവസരങ്ങൾ ലഭിക്കാനുമുള്ള കാരണം ആയിട്ടുണ്ട് എന്നും നമുക്ക് മനസ്സിലാക്കാം. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

പേരു മാറ്റിയത് കൊണ്ടാണ് സക്സസായത് എന്നാണ് താരം വിശ്വസിക്കുന്നത്. അതിനെക്കുറിച്ചാണ് അവതാരകൻ ചോദിക്കുന്നത് അപ്പോൾ താരം അതിനു വളരെ കൃത്യമായ മറുപടിയാണ് നൽകുന്നത്. പേര് മാറ്റുന്നതും സക്സസ് ഉണ്ടാകുന്നതും എല്ലാം ഓരോരുത്തരുടെയും പേഴ്സണൽ ചോയ്സ് ആണ് എന്നും പേര് മാറ്റിയാൽ സക്സസ് ആകും എന്ന് ഒരാൾ നമ്മോട് പറയുകയാണെങ്കിൽ അത് നമുക്ക് ആക്സെപ്റ്റ് ചെയ്യാനും ചെയ്യാതിരിക്കാനുള്ള അവസരമുണ്ട് എന്നാണ് താരം പറഞ്ഞത്.

പേരു മാറ്റിയ സക്സസ് ഉണ്ടാകും എന്ന് പറഞ്ഞു എനിക്ക് അത് വിശ്വാസമായി തോന്നി ഞാൻ പേരു മാറ്റി അതുകൊണ്ട് ഞാൻ എനിക്ക് സക്സസ് ഉണ്ടായി എന്നാൽ പേര് മാറ്റിയിട്ടും സക്സസ് ആവാത്തവരും ഉണ്ട് അതുപോലെ സക്സസ് ആവാൻ പേരുമാറ്റണമെന്ന് നിർബന്ധവുമില്ല എന്നെല്ലാം താരം വളരെ മനോഹരമായാണ് പറഞ്ഞത്. അതുപോലെ തന്നെ എന്റെ വിശ്വാസം നിങ്ങൾക്ക് ചിലപ്പോൾ അന്ധവിശ്വാസമായിരിക്കാം എന്നും എന്നാൽ അതിനെ ഞാൻ കാണുന്നത് എന്റെ ഒരു സൂപ്പർ ഡിസിഷൻ ആയിട്ടാണ് എന്നും താരം പറഞ്ഞു.

Leave a Reply