You are currently viewing ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ എന്തുകൊണ്ട് സിനിമയിൽ നിന്ന് റിജക്ട് ചെയ്യപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല… സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന്റെ വിഷമം പങ്കുവച്ചു പ്രിയതാരം ഡെയ്സി ഷാ….

ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ എന്തുകൊണ്ട് സിനിമയിൽ നിന്ന് റിജക്ട് ചെയ്യപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല… സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന്റെ വിഷമം പങ്കുവച്ചു പ്രിയതാരം ഡെയ്സി ഷാ….

ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ എന്തുകൊണ്ട് സിനിമയിൽ നിന്ന് റിജക്ട് ചെയ്യപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല… സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന്റെ വിഷമം പങ്കുവച്ചു പ്രിയതാരം ഡെയ്സി ഷാ….

ഒരു ഇന്ത്യൻ നടിയും മോഡലും നർത്തകിയുമാണ് ഡെയ്‌സി ഷാ. താരം പ്രധാനമായും ഹിന്ദി , കന്നഡ സിനിമകളിൽ പ്രത്യക്ഷപ്പെടുന്നു. നൃത്ത സംവിധായകൻ ഗണേഷ് ആചാര്യയുടെ സഹായിയായി താരം പ്രവർത്തിച്ചിട്ടുണ്ട് . 2011-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ഭദ്രയിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടതാണ് താരത്തിന്റെ ആദ്യ വഴിത്തിരിവ്. തുടർന്ന് 2014ൽ പുറത്തിറങ്ങിയ ജയ് ഹോ എന്ന ഹിന്ദി സിനിമയിൽ സൽമാൻ ഖാനൊപ്പം അഭിനയിച്ചത് ശ്രദ്ധേയമായി.

2015-ൽ താരം ഹേറ്റ് സ്റ്റോറി 3 -ന്റെ ഭാഗമായിരുന്നു. ഗുജറാത്തി കുടുംബത്തിൽ പെട്ടയാളാണ് താരം. എന്നാൽ ജനിച്ചതും വളർന്നതും മഹാരാഷ്ട്രയിലെ മുംബൈയിലാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പ്രാദേശിക മാളിൽ നടന്ന എംഎസ് ഡോംബിവ്‌ലി മത്സരത്തിൽ താരം മിസ് ഫോട്ടോജെനിക് അവാർഡ് നേടിയത്. താരം മുംബൈയിലെ ഖൽസ കോളേജിൽ നിന്നാണ് കല പഠിച്ചത്.

സമീൻ , കാക്കി തുടങ്ങിയ ചിത്രങ്ങളിൽ നൃത്ത സംവിധായകൻ ഗണേഷ് ആചാര്യയുടെ സഹായിയായി പ്രവർത്തിച്ച താരം പിന്നീട് മോഡലിംഗും ഫോട്ടോ ഷൂട്ടുകളും പ്രിന്റ് പരസ്യങ്ങളും ചെയ്തു. കന്നഡ സംവിധായകൻ ഹർഷ ചിങ്കരി എന്ന ചിത്രത്തിനായി താരത്തെ സമീപിച്ചു. ബോഡിഗാർഡിന്റെ കന്നഡ പതിപ്പിൽ അമ്മുവായി താരം അഭിനയിക്കുകയും ചെയ്തു. പിന്നീട് കന്നഡ ചിത്രമായ ബച്ചനിലും ഹിന്ദി ചിത്രമായ ബ്ലഡി ഇഷ്‌ക്കിലും രണ്ട് ഐറ്റം ഗാനങ്ങൾക്കായി താരം പ്രത്യക്ഷപ്പെട്ടു.

സണ്ണി ഡിയോൾ അഭിനയിച്ച ഖുദാ കസം എന്ന ഹിന്ദി ചിത്രത്തിലും താരം ഒരു ഐറ്റം ഗാനം ചെയ്തിട്ടുണ്ട്. 2014 ൽ സൽമാൻ ഖാനൊപ്പം വാണിജ്യപരമായി വിജയിച്ച ജയ് ഹോയിൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. 2018 ലെ റേസ് 3 എന്ന സിനിമയിൽ താരം സഞ്ജനയെ അവതരിപ്പിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്.

താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരം തന്റെ ഒരു പരാതിയാണ് അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. താരം ഈയടുത്ത് പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടതായി തുറന്നു പറഞ്ഞിരിക്കുകയാണ്. എന്തു കൊണ്ട് സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കപ്പെടുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് താരം പറയുന്നത്.

പല സിനിമകളിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിട്ടും അവസാന സമയത്ത് തഴയപ്പെടുന്നു എന്നാണ് താരത്തിന്റെ പരാതി. കുറേ ദിവസങ്ങളായി പല സിനിമയിൽ നിന്നും എന്നെ അവഗണിക്കപ്പെടുന്നു. ചില ആൾക്കാർ പറയും, ഓക്കെ… നിന്നെ പിന്നീട് ഞങ്ങൾ ബന്ധപ്പെടാം.. പക്ഷേ പിന്നീട് അവർ എന്നെ വിളിക്കാറില്ല. പക്ഷേ ഇവിടെയൊക്കെ ഞാൻ എന്തു കൊണ്ടാണ് റിജക്റ്റ് ചെയ്യപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല” എന്നാണ് താരം ഈ വിഷയത്തിൽ പറഞ്ഞത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ പ്രേക്ഷകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

Leave a Reply