You are currently viewing ‘രണ്ട് പടം കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ടാണ്, കൂടുതൽ അഭ്യാസം വേണ്ടെ’ന്ന് കമന്റ്; സ്വാസികയുടെ മറുപടി

‘രണ്ട് പടം കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ടാണ്, കൂടുതൽ അഭ്യാസം വേണ്ടെ’ന്ന് കമന്റ്; സ്വാസികയുടെ മറുപടി

‘രണ്ട് പടം കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ടാണ്, കൂടുതൽ അഭ്യാസം വേണ്ടെ’ന്ന് കമന്റ്; സ്വാസികയുടെ മറുപടി

മിനി സ്ക്രീനിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്. മിനിസ്ക്രീനിൽ താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നല്ല ഇമേജാണ് സീതയിലൂടെ കരസ്ഥമാക്കിയത് എന്നും അതിനു ശേഷം ഒരുപാട് ആരാധകരുടെ എണ്ണത്തിൽ വർധനവുണ്ടായി എന്നും താരം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയിലാണെങ്കിലും സീരിയലുകളിൽ ആണെങ്കിലും മനോഹരമായി ഓരോ കഥാപാത്രങ്ങളെയും താരം അവതരിപ്പിക്കുകയും ഓരോ സിനിമകളിലൂടെയും അല്ലെങ്കിൽ ഓരോ പരമ്പരകളിലൂടെയും വളരെ മികച്ച അഭിപ്രായം നേടിയെടുക്കുകയും ഒരുപാട് ആരാധകരെ വർധിപ്പിക്കുകയും ചെയ്യുന്നത് താരത്തിന്റെ ഒരു പതിവായിരിക്കുകയാണ്. ആരു മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ളത്.

എന്നാൽ ഇപ്പോൾ താരത്തിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഇപ്പോൾ പുറത്തിറങ്ങിയ സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ ഭാഗമായാണ്. താരം വളരെ മനോഹരമായി അതിലെ കഥാപാത്രം അവതരിപ്പിച്ചുവെങ്കിലും മലയാളികൾക്കിടയിൽ ഗ്ലാമർ റോളുകളും അത് അഭിനയിച്ചവരും വല്ലാതെ നല്ല ചമഞ്ഞിരിക്കില്ല എന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഒരുപാട് വിമർശനങ്ങളാണ് ഈ വേഷം ചെയ്തതിനു വേണ്ടി മാത്രം താരത്തിന് കേൾക്കേണ്ടി വന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് താരൻ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അതിനപ്പുറം താരം ഒരു കളരി ഫാനാണ് ഒരുപാട് ദിവസങ്ങളിലായി ഇപ്പോൾ താരം കളരി അഭ്യസിക്കുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുന്നുണ്ട് ഒരു നെഗറ്റീവ് താരം ഒരു കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ.

“ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് . കൂടുതൽ അഭ്യാസം ഒന്നും വേണ്ട, പിന്നെ വീട്ടിൽ തന്നെ അടങ്ങി ഇരിക്കാം..”എന്നായിരുന്നു ഒരാളുടെ കമന്റ്. കളരി അഭ്യസിക്കുന്നത് വീണ്ടും സിനിമ ഫീൽഡിൽ തന്നെ സജീവമാകാൻ ഒരുങ്ങിയതിന്റെ ഫലമായാണ് എന്ന് തരത്തിലുള്ള അധിക്ഷേപക കമന്റാണ് ഇത്. “വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാൻ താൻ തയ്യാറാണ് ”, എന്നാണ് താരം അതിന് നൽകിയ മറുപടി. പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply