You are currently viewing തന്റെ ഭാവിവരന് ഈ ഒരു സ്വഭാവം എന്തായാലും ഉണ്ടായിരിക്കണം, ഭാവി വരനെ കുറിച്ച് മാളവിക ജയറാം

തന്റെ ഭാവിവരന് ഈ ഒരു സ്വഭാവം എന്തായാലും ഉണ്ടായിരിക്കണം, ഭാവി വരനെ കുറിച്ച് മാളവിക ജയറാം

തന്റെ ഭാവിവരന് ഈ ഒരു സ്വഭാവം എന്തായാലും ഉണ്ടായിരിക്കണം, ഭാവി വരനെ കുറിച്ച് മാളവിക ജയറാം

സോഷ്യൽ മീഡിയയിൽ നിലവിൽ വലിയ ആരാധക പിന്തുണയുള്ള താര പുത്രിയാണ് മാളവിക ജയറാം. മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താര ദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകളാണ് മാളവിക. ഒരുപാട് മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാള സിനിമ ലോകത്തു നിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്.

മകൻ കാളിദാസ് ജയറാം സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും വളരെ വിജയകരമായ പാത തുടരുകയും ചെയ്യുകയാണ്. സഹോദരന്റെയും മാതാപിതാക്കളുടെയും പാത പിൻപറ്റിക്കൊണ്ട് മകളും സിനിമാ മേഖലയിലേക്ക് കടന്നുവരും എന്നതിന് സൂചന ജയറാം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചില സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ട് എന്നാണ് ജയറാം പറഞ്ഞിരുന്നത്.

താരം മോഡലിംഗ് രംഗത്തെല്ലാം സജീവമായി ഇടപഴകുന്ന വ്യക്തിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകളിൽ താരപുത്രി പങ്കുവെക്കുകയും വളരെ മനോഹരമായ ഫോട്ടോകൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ സജീവമാവുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ മേഖലയിലും താരത്തിന് കഴിവുകൾ പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു വീഡിയോ ഗാനത്തിൽ താരത്തിന്റെ സാന്നിധ്യവും കാണാൻ സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെക്കുന്ന താരത്തിന് ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. അച്ഛനെപ്പോലെ തനിക്കും ആനകളോട് വലിയ ഇഷ്ടമാണ് എന്ന് താരം പറയുന്നുണ്ട്. അതോടൊപ്പം തന്നെ വിവാഹ ജീവിതത്തെപ്പറ്റിയും ഭാവി വരവിനെ കുറിച്ചുള്ള സങ്കല്പങ്ങളെ പറ്റിയും താരം തുറന്നു പറഞ്ഞയക്കുകയാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുള്ളത്.

തന്നെ കേൾക്കാനുള്ള ഒരു മനസ്സ് ഉണ്ടാവുക എന്നതാണ് ആദ്യത്തെ കാര്യം എന്നും തനിക്ക് എന്ത് കാര്യവും അയാളോട് പറയാനും അയാൾ അത് നിറഞ്ഞ മനസ്സോടെ കേൾക്കാനും സാധിക്കണം എന്നും താൻ എന്തു പറഞ്ഞാലും അത് ക്ഷമയോടെ കേട്ട് അതിനെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം തന്റെ ഭാവി വരൻ എന്നുമാണ് താരം പറയുന്നത്. ഇതിന്റെ കൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചും താരം മനസ്സ് തുറക്കുന്നുണ്ട്.

സിനിമയിലേക്ക് എത്താൻ എളുപ്പമായിരിക്കും എന്നാൽ എല്ലാം അച്ഛൻ ചെയ്തോളും എന്ന് പറഞ്ഞാൽ പോരല്ലോ. അപ്പയും അമ്മയും നമുക്കെല്ലാം ശരിയാക്കി തന്നാലും അതിനെ തുടർന്നു പോകണമെന്നുണ്ടെങ്കിൽ അതിന് ഭാഗ്യവും കഴിവും വേണം എന്നാണ് താരം അഭിപ്രായപ്പെട്ടത്. അതുപോലെ സിനിമയിൽ റൊമാന്റിക് വേഷം ചെയ്യാൻ തനിക്ക് താല്പര്യം ഉണ്ട് എന്നും താരം പറയുന്നുണ്ട്. എന്തായാലും വലിയ പ്രതീക്ഷകളുടെ തന്നെയാണ് ആരാധകർ താരത്തിന്റെ സിനിമ പ്രവേശനത്തെ കാത്തിരിക്കുന്നത്.

Leave a Reply