You are currently viewing പത്താൻ എന്ന സിനിമയെ വിമർശിക്കുന്നവർ കുരക്കുകയേ ഉള്ളൂ കടിക്കില്ല.. മോഡിയുടെ സിനിമ 30 കോടിക്ക് എത്തിക്കാൻ പറ്റാത്തവരാണ് 700 കോടിയിലധികം നേടിയ പത്താൻ ബാൻ ചെയ്യാൻ നടക്കുന്നത്.. : പ്രകാശ് രാജ്.

പത്താൻ എന്ന സിനിമയെ വിമർശിക്കുന്നവർ കുരക്കുകയേ ഉള്ളൂ കടിക്കില്ല.. മോഡിയുടെ സിനിമ 30 കോടിക്ക് എത്തിക്കാൻ പറ്റാത്തവരാണ് 700 കോടിയിലധികം നേടിയ പത്താൻ ബാൻ ചെയ്യാൻ നടക്കുന്നത്.. : പ്രകാശ് രാജ്.

പത്താൻ എന്ന സിനിമയെ വിമർശിക്കുന്നവർ കുരക്കുകയേ ഉള്ളൂ കടിക്കില്ല : പ്രകാശ് രാജ്

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോഴും പത്താൻ എന്ന ഷാരൂഖാൻ ദീപിക പദുക്കോൺ പ്രധാന കഥാപാത്രങ്ങളായി എത്തിയ പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ്. സിനിമ പ്രഖ്യാപിച്ചത് മുതൽ ഇതുവരെയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രം ആണിത്. നീണ്ട നാല് വർഷത്തിന് ശേഷം തിയറ്ററുകളിലെത്തിയ ഷാരൂഖാൻ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനു പറയാനുണ്ട്.

ഇതിനിടയിൽ ഒരുപാട് വിമർശനങ്ങളും സിനിമക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നേരിടേണ്ടി വന്നു. സിനിമയിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ട സമയത്ത് ഭേഷ് രംഗ എന്ന് പറയുന്ന സമയത്ത് കാവി വസ്ത്രം നായിക അണിഞ്ഞു എന്ന ഒരൊറ്റ പേരിൽ ഒരുപാട് വിമർശനങ്ങളും പ്രശ്നങ്ങളുമാണ് ഉണ്ടായത്. മോശപ്പെട്ട വസ്ത്രം എന്ന് പറയുന്ന സമയത്ത് കാവി വസ്ത്രധാരിയായി നായിക പ്രത്യക്ഷപ്പെട്ടു എന്നതാണ് ഹിന്ദുത്വ സംഘടനകളെയും മറ്റും ചൊടിപ്പിച്ചത്.

പത്താൻ എന്ന സിനിമയുടെ പേരിൽ ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിലും മറ്റും ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. അതുകൂടാതെ തന്നെ ഒരുപാട് പ്രതിഷേധ പ്രകടനങ്ങൾ തെരുവുകളിലും നടന്നിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരുപാട് സ്ഥലങ്ങളിൽ ഷാരൂഖാന്റെയും ദീപികയുടെയും കട്ടൗട്ടുകളും കോലങ്ങളും കത്തിക്കുന്നത് വരെ വാർത്തകളിൽ വന്നു. എന്നാൽ ഗുജറാത്തിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് തരത്തിലുള്ള വാർത്തകൾ വന്നിരുന്നു

എന്നാൽ ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളെ ഒന്നും കണക്കിലെടുക്കാതെ കുറച്ചു ദിവസങ്ങൾക്കു മുൻപ് സിനിമ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക പ്രതികരണങ്ങൾ നേടിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. 400 കോടിയേക്കാൾ സിനിമയ്ക്ക് ഇതിനോടകം തന്നെ കളക്ട് ചെയ്യാൻ സാധിച്ചു എന്നുള്ള റിപ്പോർട്ടുകൾ ഉൾപ്പടെ പുറത്തുവന്നു. വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിയ ഒരു ഉഗ്രൻ വിജയം തന്നെയായിരുന്നു സിനിമ.

ഇപ്പോൾ പത്താൻ എന്ന സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചവരെ കുറിച്ച് നടൻ പ്രകാശ് രാജ് നടത്തിയ പ്രസ്താവനയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പത്താൻ എന്ന സിനിമയെ വിമർശിക്കുന്നവർ കുരക്കുകയേ ഉള്ളൂ കടിക്കില്ല എന്നാണ് പ്രകാശ് രാജ് പറഞ്ഞിരിക്കുന്നത് അവർ സൗണ്ട് പൊലൂഷൻ ഉണ്ടാക്കുകയാണ് എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടെന്നാണ് പ്രകാശ് രാജിന്റെ വാക്കുകൾ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply