You are currently viewing മാറിടത്തിന്റെ സൈസ് ചോദിച്ചിട്ട് പാവാട മുട്ടിന് മുകളിലേക്ക് ഉയർത്തി, ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നത് ചോദിച്ചു, പ്രമുഖ സംവിധായകന് എതിരെ യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മാറിടത്തിന്റെ സൈസ് ചോദിച്ചിട്ട് പാവാട മുട്ടിന് മുകളിലേക്ക് ഉയർത്തി, ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നത് ചോദിച്ചു, പ്രമുഖ സംവിധായകന് എതിരെ യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രധാനമായും ഭോജ്പുരി ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് റാണി ചാറ്റർജി എന്നറിയപ്പെടുന്ന സബിഹ ഷെയ്ഖ്. സസുര ബഡാ പൈസവാല , സീത , ദേവ്ര ബഡാ സതവേല , റാണി നമ്പർ 786 തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം അറിയപ്പെടുന്നത്. 2020-ലെ വെബ് സീരീസായ മാസ്‌ത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. തുടക്കം മുതൽ തന്നെ വളരെ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചത് കൊണ്ട് ഒരുപാട് ആരാധക വൃന്ദത്തെ വളരെ പെട്ടെന്ന് നേടിയെടുക്കാനും കഴിഞ്ഞു.

2003 ലെ ഭോജ്പുരി ഫാമിലി ഡ്രാമ സസുര ബഡാ പൈസവാലയിലൂടെയാണ് താരം തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്. 2004-ൽ പുറത്തിറങ്ങിയ ഈ ചിത്രം വിജയിക്കുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തു. ബന്ധൻ ടുട്ടെ നാ, ദമാദ് ജി, മുന്ന പാണ്ഡേ ബെറോസ്ഗർ, തുടങ്ങിയ പ്രധാന ഹിറ്റുകളുമായി താരം മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും തുടർന്നും നേടിയെടുത്തു.

മുന്നിബായ് നൗതങ്കി വാലി എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിന് താരം നിരൂപക പ്രശംസ നേടി. മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായങ്ങളും ആണ് സിനിമാ താരത്തിനു സ്വന്തമാക്കി കൊടുത്തത്. ദേവ്ര ബഡാ സതവേല എന്ന ചിത്രത്തിലെ അഭിനയത്തിന് താരം ആദ്യമായി മികച്ച നടിക്കുള്ള പുരസ്കാരം നേടി. 2013 ലെ ആറാമത്തെ ഭോജ്പുരി അവാർഡുകൾ നാഗിൻ എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തെ ഈ വർഷത്തെ മികച്ച നടിയായി പ്രഖ്യാപിച്ചു

ഒരു പഞ്ചാബി ചിത്രമായ ആസ്രയിൽ റാണി അഭിനയിച്ചിട്ടുണ്ട്. 2020-ൽ, MX പ്ലെയർ വെബ് സീരീസായ മാസ്ത്രത്തിൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. പിന്നീട് കൂക്കു ആപ്പ് വെബ് സീരീസായ റാണി കാ രാജയിലും താരം അഭിനയിച്ചു. അവനെ മേഖലയിൽ മികവുകൾ താരം അടയാളപ്പെടുത്തിയത് കൊണ്ട് ഒരുപാട് സജീവമായ ആരാധകർ ബന്ധങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ട്. അതു കൊണ്ടു തന്നെ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് വൈറലാകറുണ്ട്.

അത് പോലെ തന്നെ താരത്തിന്റെ വാക്കുകളും വളരെ പെട്ടെന്ന് ഏറ്റെടുക്കാൻ ആരാധകർ ഉണ്ടാകാറുണ്ട്. ഇപ്പോൾ താരം ഒരു കാസ്റ്റിംഗ് കൗച് അനുഭവമാണ് വെളിപ്പെടുത്തുന്നത്. സംവിധായകനായ സാജിദ് ഖാനേതിരാണ് ഇപ്പോൾ താരത്തിന് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
സിനിമയില്‍ ഡാന്‍സിന് അവസരം നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷമാണ് സംഭവമെന്നും 2013ല്‍ അജയ്ദേവ്ഗണ്‍ നായകനായ ചിത്രം ഹിമ്മത്ത്വാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ‘ ധോക്ക, ധോക്ക’ എന്ന ഡാന്‍സ് രംഗം ആണ് വാഗ്ദാനം ചെയ്തിരുന്നത് എന്നും ആണ് താരം പറഞ്ഞത്.

സിനിമയെ കുറിച്ച് സംസാരിക്കാൻ വീട്ടിലേക്ക് വിളിച്ച് സമയത്ത് മാനേജറെ അറിയിക്കേണ്ടത് ഇല്ല എന്നും ചര്‍ച്ചയ്ക്കിടെ കാലുകള്‍ കാണുന്ന തരത്തില്‍ ലെഹങ്ക ധരിക്കാനും പറഞ്ഞു എന്നും ഇത് ഓഡിഷൻ ഭാഗമായി തോന്നിയതുകൊണ്ട് അങ്ങനെ ചെയ്തു എന്നും താരം പറയുകയുണ്ടായി. പക്ഷേ പിന്നീട് മാറിടത്തിന്റെ വലിപ്പവും ഒരു ദിവസം എത്ര തവണ ലൈംഗിക വൃത്തിയിൽ ഏർപ്പെഡും എന്നൊക്കെ ചോദിക്കുകയാണ് ഉണ്ടായത് എന്നാണ് താരം പറയുന്നത്. അതിനിടയിൽ അനുചിതമായ സ്ഥലത്ത് തന്നെ സ്പർശിച്ചു എന്നും താരം പറയുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply