You are currently viewing പ്ലസ് സൈസ് മോഡൽ… മാറ്റി നിർത്തിയിരുന്ന കാലം പോയി… സൂര്യ ഇഷാൻ…

പ്ലസ് സൈസ് മോഡൽ… മാറ്റി നിർത്തിയിരുന്ന കാലം പോയി… സൂര്യ ഇഷാൻ…

ഇന്ന് മോഡലിംഗ് രംഗം സാധാരണക്കാർക്ക് പോലും പ്രാപ്യമാണ്. അതുകൊണ്ട് തന്നെ ഓരോ ദിവസവും വ്യത്യസ്തങ്ങളായ ഫോട്ടോഷോട്ടുകളാണ് നിരന്തരം അപ്‌ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും മോഡലിംഗ് രംഗങ്ങളിൽ നിന്നും ഒരുപാട് പേർക്ക് അധിക്ഷേപങ്ങളും മറ്റും ലഭിക്കുന്നുണ്ട്. സീറോ സൈസ് മോഡലുകളെ മാത്രം കണ്ടു പരിചയിച്ച ലോകത്ത് ഇന്ന് മറ്റു പലരും കയ്യടി നേടുകയാണ്.

അത് സാക്ഷര ലോകത്തിന്റെ വലിയ നേട്ടം തന്നെയായി കണക്കാക്കാം. ഇപ്പോൾ മോഡലിംഗ് രംഗതത് അറിയപ്പെടുന്ന ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാൻ. ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. അതിനപ്പുറം മേക്കപ്പ്, ആരോഗ്യ സംരക്ഷണം, മുഖസംരക്ഷണം, ഫിറ്റ്നസ് തുടങ്ങിയ കാര്യങ്ങളിൽ എല്ലാം വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോകളും മറ്റും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കാറുണ്ട്

താരം ഒരു പ്ലസ്സു സൈസ് മോഡൽ ആയതുകൊണ്ട് തന്നെ ആദ്യ സമയങ്ങളിൽ അത്തരക്കാർക്ക് വളരെയധികം വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട് എന്ന് ഇപ്പോൾ ആ കാലങ്ങളെല്ലാം മാറിയ അവസ്ഥയെ ക്കുറിച്ചും സൗന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് വന്ന മാറ്റത്തെക്കുറിച്ചും തുറന്ന ഒരു പറയുന്ന ഒരു കുറിപ്പാണ് ഇപ്പോൾ താരം പങ്കു വെച്ചിട്ടുള്ളത്.

ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ഫോട്ടോകൾക്ക് താഴെ രേഖപ്പെടുത്തിയ ക്യാപ്റ്റന്റെ പൂർണ്ണരൂപം: “പ്ലസ് സൈസ് മോഡൽ !!!??? പലപ്പോഴും വണ്ണം ഉള്ളവർ മോഡൽ രംഗത്തു നിന്ന് മാറ്റിനിർത്തപ്പെടുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. പക്ഷേ കാലം മാറി ചിന്തിക്കുവാനും മാറുവാനും തുടങ്ങി . പക്ഷേ കളിയാക്കുന്നവർ ധാരാളം ഉണ്ടായി.”

“വണ്ണമുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പലയിടങ്ങളിലും അവസരങ്ങൾ ഇല്ലാതായി. ഇന്നും സൗന്ദര്യ സങ്കൽപ്പത്തിന്റെ മാനദണ്ഡങ്ങൾ ഉണ്ട് ഒന്ന് ചിന്തിച്ചു നോക്കൂ.!!സൗന്ദര്യം മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ആണോ 11 വ്യക്തിയിൽ ആണോ !!? വ്യക്തിത്വത്തിലാണോ !!? അതോ അവയവത്തിലോ , ശരീരഘടനയിലോ, എന്തിനാണെന്നുള്ളത് ഒന്ന് മനസ്സിരുത്തി ആലോചിക്കു .”

“സ്വന്തമായി ഒരു ആത്മാഭിമാനവും ഉണ്ടെങ്കിൽ മറ്റൊരാളുടെ കാഴ്ചപ്പാടിൽ സൗന്ദര്യം മാറ്റാം.. ചൂഴ്ന്നു നോക്കുന്ന കണ്ണുകളെ… പരിഹാസം പുരണ്ട വാക്കുകളും അവർണീനീയമാണ്.. സൗന്ദര്യം : അത് ഓരോരുത്തരുടെയും വ്യക്തിത്വത്തിലും ഉണ്ട്.. തിരിച്ചറിയൂ..” “നിങ്ങളുടെ സൗന്ദര്യത്തെ നിങ്ങൾ അംഗീകരിക്കണം ആദ്യം അതിനെ സ്നേഹിക്കുകയും ഒരുപാട് പരിപാലിക്കുകയും ചെയ്യൂ.”

Leave a Reply