You are currently viewing “ഐശ്വര്യ റാണി” അമ്പതുകളിലും മങ്ങാത്ത സൗന്ദര്യം… ഇപ്പോഴും സ്റ്റൈൽ ഐക്കൺ… ലോക സുന്ദരി ഐശ്വര്യ റായുടെ പുത്തൻ ഫോട്ടോസ്…

“ഐശ്വര്യ റാണി” അമ്പതുകളിലും മങ്ങാത്ത സൗന്ദര്യം… ഇപ്പോഴും സ്റ്റൈൽ ഐക്കൺ… ലോക സുന്ദരി ഐശ്വര്യ റായുടെ പുത്തൻ ഫോട്ടോസ്…

അമ്പതുകളിലും മങ്ങാത്ത സൗന്ദര്യം… ഇപ്പോഴും സ്റ്റൈൽ ഐക്കൺ… വൈറൽ ഫോട്ടോകൾ കാണാം

ഒരു ഇന്ത്യൻ അഭിനേത്രിയും 1994 ലെ ലോകസുന്ദരി മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ. ഹിന്ദി , തമിഴ് സിനിമകളിലെ അഭിനയത്തിന് പ്രാഥമികമായി അറിയപ്പെടുന്ന താരം ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും സ്വാധീനവുമുള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. ബോളിവുഡിലെ ഏറ്റവും പ്രേക്ഷകപ്രീതിയും പിന്തുണയും ഉള്ള താരങ്ങളിൽ ഒരാളാണ് റായ് ബച്ചൻ. പ്രായം 50ലെത്തിയിട്ടും ഇപ്പോഴും മായാത്ത സൗന്ദര്യമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നത് തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തെ നിലനിർത്തുന്നത്.

നിരന്തരമായ മാധ്യമ ഊഹാ പോഹങ്ങൾക്കിടയിലും താരം തന്റെ വ്യക്തിജീവിതം നന്നായി സൂക്ഷിക്കുന്നു എന്നതും കുടുംബജീവിതം വളരെ വിജയകരമായ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതും താരത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങൾ തന്നെയാണ്. താരത്തിന്റെ ആകാര വടിവും സൗന്ദര്യവും താരത്തെ യുവതികളുടെ ഒരു സ്റ്റൈൽ ഐക്കണാക്കി മാറ്റി. അഭിനയ മേഖലയിലും ഒരുപാട് നേട്ടങ്ങൾ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

താരത്തിന് രണ്ട് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിറഞ്ഞ കൈയടികളോട് ആണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്. കൂടാതെ 2009-ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീയും ഫ്രാൻസ് ഗവൺമെന്റ് ഓർഡ്രെ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്‌സും നൽകി താരത്തെ ആദരിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ” എന്ന് താരത്തെ പലപ്പോഴും മാധ്യമങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മണിരത്നത്തിന്റെ 1997 -ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ ഔർ പ്യാർ ഹോ ഗയയിൽ താരത്തിന്റെ ആദ്യ ഹിന്ദി സിനിമയും റിലീസ് ചെയ്തു. താരത്തിന്റെ ആദ്യ വാണിജ്യ വിജയം തമിഴ് റൊമാന്റിക് നാടകമായ ജീൻസ് ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇറങ്ങിയ പൊന്നിയൻ സെൽവൻ ആണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ പ്രകടനങ്ങൾക്ക് നിറഞ്ഞ കൈയടി ലഭിച്ചിരുന്നു.

2022-ൽ, കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള ഇതിഹാസ നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു തമിഴ് എൻസെംബിൾ പിരീഡ് ചിത്രമാണ് പൊന്നിയിൻ സെൽവൻ: ഒന്ന്. ചിത്രത്തിൽ നന്ദിനി എന്ന തന്ത്രശാലിയായ ചോള രാജ്ഞിയായാണ് താരം അഭിനയിച്ചത്. ഈ സിനിമ ലോകമെമ്പാടുമായി ₹ 5 ബില്യൺ നേടി. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമയായി ഇത് മാറി. പൊന്നിയിൻ സെൽവൻ: II എന്ന ചിത്രത്തിന്റെ തുടർച്ചയിൽ താരം തന്റെ വേഷം വീണ്ടും അവതരിപ്പിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

സമൂഹമാധ്യമങ്ങളിലെല്ലാം പൊട്ടനവധി ആരാധകരുള്ള താരത്തിന്റെ പോസ്റ്റുകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരത്തിന്റെ ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ പ്രചരിക്കപ്പെടാറുണ്ട് താരം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴും മറ്റും വളരെ പെട്ടെന്നാണ് ആരാധകരെ ആകർഷിക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ബ്ലാക്ക് ഡ്രസ്സിൽ അതിമനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് വീണ്ടും താരം തെളിയിച്ചിരിക്കുന്നു എന്ന് കാണുന്നവർ ചിന്തിക്കാതിരുന്നില്ല. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറലാവാൻ ഈ ഫോട്ടോകൾക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply