You are currently viewing “വീട്ടില്‍ വിളക്ക് വെയ്ക്കാത്ത മുസല്‍മാന് എന്തിനാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം’; വിമര്‍ശനവുമായി ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി

“വീട്ടില്‍ വിളക്ക് വെയ്ക്കാത്ത മുസല്‍മാന് എന്തിനാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം’; വിമര്‍ശനവുമായി ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് പ്രമുഖർ നടത്തിയ അഭിപ്രായങ്ങളും അതിനോടുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അതിനിടയിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കിടയിൽ മമ്മൂട്ടിയും മറ്റു പ്രമുഖ നടന്മാരും അക്ഷതം സ്വീകരിച്ചതാണ് ഇപ്പോൾ വാർത്തയാകുന്നത്. മറ്റു മറ്റുള്ളവർക്ക് കൊടുത്തതിൽ പ്രതിഷേധങ്ങൾ ഇല്ല എങ്കിലും മുസ്ലിമായ മമ്മൂട്ടിക്ക് എന്തിനാണ് അക്ഷതം നൽകിയത് എന്ന് തുറന്നു ചോദിച്ചു കൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നുണ്ട്.

വീട്ടിൽ വിളക്ക് വെക്കാത്ത മമ്മൂക്കയെ പോലെ ഒരു മുസൽമാനെ അക്ഷരം നൽകേണ്ട കാര്യം എന്താണ് എന്നും അതോടൊപ്പം തന്നെ ഒരുപാട് ഹിന്ദുക്കൾക്ക് അക്ഷതം ലഭിക്കാത്ത സാഹചര്യത്തിൽ അതിന്റെ ആവശ്യകത എന്താണ് എന്നും ചോദിക്കുന്ന തരത്തിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് പുറത്തു വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. പോസ്റ്റിങ്ങനെ-

വീട്ടില്‍ വിളക്ക് വെയ്ക്കാത്ത മുസല്‍മാന് എന്തിനാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം?? അതും ആയിരകണക്കിന് ഹിന്ദുകള്‍ക്ക് കേരളത്തില്‍ ഇത് ലഭിക്കാത്ത സമയത്ത്??

പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതമാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ നടയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും മമ്മൂട്ടി ഏറ്റുവാങ്ങിയത്. ഭാര്യ സുല്‍ഫത്തും അതേസമയം തന്നെ അക്ഷതം സ്വീകരിച്ചു. മമ്മൂട്ടിയോടൊപ്പം മറ്റ് താരങ്ങളായ മോഹന്‍ലാല്‍, ജയറാം,ദിലീപ്,ബിജുമേനോന്‍, ഷാജി കൈലാസ് തുടങ്ങിയവര്‍ക്കും അക്ഷതം നല്‍കി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരങ്ങള്‍ക്ക് അക്ഷതം കൈമാറിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ ഭാഗ്യയുടെ താലികെട്ട് ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാര്‍ക്കും പ്രധാനമന്ത്രി ആശംസ അറിയിക്കുകയും വധുവരന്മാര്‍ക്കു അക്ഷതം നല്‍കി അനുഗ്രഹം നല്‍കുകയും ചെയ്തിട്ടുണ്ട്.

Leave a Reply