
സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള അതും താരമൂല്യം കൂടിയ നടിയും ആണ് പൂജ ഹെഗ്‌ഡെ. അഭിനയ മേഖലാ താരത്തിന്റെ കയ്യിൽ ഭദ്രമാണ്. അത്രത്തോളം മികച്ച രീതിയിലാണ് ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത്. ഓരോ കഥാപാത്രത്തെയും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മോഡൽ രംഗത്ത് നിന്ന് സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് പൂജ.

ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാക്കുന്നതും അഭിനയ മികവുകൊണ്ടും തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും ആണ് എന്നത് സംശയം ഇല്ലാതെ പറയാം. തമിഴിലും തെലുങ്കിലും ഹിന്ദി സിനിമയിലും എല്ലാം താര മികച്ച വേഷങ്ങൾ ശ്രദ്ധേയമായ രൂപത്തിൽ കൈകാര്യം ചെയ്യുകയും പ്രേക്ഷകരുടെ പ്രീതി ആവോളം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മലയാളികൾക്കും താരത്തെ ഏറെ ഇഷ്ടമാണ്.

2012 ൽ ജീവ നായകനായ മുഖമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. നാഗചൈതന്യ നായകനായ ഒക ലൈല കോസം ആണ് താരത്തിന്റെ ആദ്യത്തെ തെലുങ്ക് സിനിമ. ഹിന്ദി സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. കൂടുതൽ തെലുങ്ക് സിനിമകളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എങ്കിലും ഭാഷകൾക്ക് അതീതമായി ആരാധക വൈപുല്യം താരത്തിനുണ്ട്.

മലയാളികൾക്കും ഏറെ ഇഷ്ടപ്പെട്ട നടിയാണ് പൂജ. മലയാളത്തിലെ ദത്തുപുത്രനായ അല്ലുഅർജുനൊടൊപ്പം രണ്ട് സിനിമകളിൽ നായക വേഷം കൈകാര്യം ചെയ്ത ഏക നടിയെന്ന ഖ്യാതി പൂജക്ക് മാത്രമാണ്. അല്ലു അർജുനോടൊപ്പം കട്ടക്ക് അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിനെ 12.7 മിലൻ ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന ഇൻസ്റ്റാഗ്രാമർമാരിൽ ഒരാൾ ആണ് താരം. താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. എപ്പോഴും പങ്കുവെക്കുന്നത് വൈറലാകാലാണ് പതിവ്

ഈ അടുത്ത് ഇൻസ്റ്റാഗ്രാമിൽ താരം ഒരു ക്വസ്റ്റ്യൻ ആൻസർ സെക്ഷൻ വെച്ചിരുന്നു. ആരാധകരോട് ചില പ്രത്യേക ചോദ്യങ്ങളാണ് താരം ചോദിച്ചിട്ടുള്ളത്. ഒരുപാടുപേർ മാന്യമായ രീതിയിൽ ചോദ്യം ചോദിച്ചു പക്ഷേ അതിനിടയിൽ ഒരു ഞരമ്പൻ photo of എന്ന താരം എഴുതിയതിന് naked എന്ന റിപ്ലൈ നൽകിയത്. പക്ഷേ താരം ചോദ്യകർത്താവിനെ നിരാശപ്പെടുത്താൻ തയ്യാറായിരുന്നില്ല.

അതായത് നഗ്നഫോട്ടോ ആരാധകൻ ആവശ്യപ്പെട്ടു എന്ന് ചുരുക്കം. ആരാധകൻ ആവശ്യപ്പെട്ട ഫോട്ടോ താരം പെട്ടെന്ന് തന്നെ എടുത്തു പങ്കുവെച്ച് അതോടെയാണ് സംഭവം വൈറലാകുന്നത്. തന്റെ കാലുകളുടെ ഫോട്ടോയാണ് താരം അവന് വേണ്ടി പങ്കുവെച്ചത്. ഒരുപാട് പേരാണ് താരത്തിന് പ്രശംസകൾ അറിയിച്ച രംഗത്തെത്തിയിരിക്കുന്നത്.










