You are currently viewing മോദിക്ക് ​ഗുരുവായൂരിൽ ഉണ്ണിക്കണ്ണന്റെ പെയിന്റിങ് സമ്മാനിച്ച് യുവതി ജസ്‌ന, ഭക്തിയുടെ അടയാളമെന്ന് മോദി

മോദിക്ക് ​ഗുരുവായൂരിൽ ഉണ്ണിക്കണ്ണന്റെ പെയിന്റിങ് സമ്മാനിച്ച് യുവതി ജസ്‌ന, ഭക്തിയുടെ അടയാളമെന്ന് മോദി

മുസ്ലിമായി വളർന്ന ഇപ്പോഴും ഇസ്ലാം മതത്തിൽ വിശ്വസിക്കുകയും അതിന്റെ ആചാര അനുഷ്ഠാനങ്ങൾക്ക് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന കൊയിലാണ്ടി സ്വദേശിയായ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ മാത്രം വരച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ശ്രദ്ധയയാകുന്നതും തന്റെ വരുമാന മാർഗം കണ്ടെത്തുന്നതും. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഒട്ടനവധി കണ്ണന്റെ ചിത്രങ്ങൾ മാത്രം വരച്ചു കൊണ്ട് തന്റെ ജീവിതത്തിന്റെ പുരോഗതികളെല്ലാം നേടിയെടുത്ത കഥകൾ ആണ് ജെസ്ന പറയുന്നത്.

ആവശ്യപ്പെടുന്നവർക്ക് എല്ലാം കണ്ണന്റെ ചിത്രങ്ങൾ വരച്ചു കൊണ്ട് തന്റെ വരുമാനം മാർഗ്ഗത്തെ ബലപ്പെടുത്തിയിരിക്കുകയാണ് ജസ്ന. ഗുരുവായൂർ അമ്പലത്തിലേക്കും മറ്റുമെല്ലാം വിശേഷ ദിവസങ്ങളിൽ ചിത്രങ്ങൾ വരച്ചു സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് വിമർശനങ്ങൾ ഈ വിഷയങ്ങളിൽ എല്ലാം കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും അതിലൊന്നും പതറാത്ത ഒരു ഉറച്ച നിലപാടാണ് ജസ്ന എടുത്തിട്ടുള്ളത്.

ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ഇടയിൽ പ്രധാന മന്ത്രി മോഡിക്ക് കണ്ണന്റെ ചിത്രം വരച്ചത് സമ്മാനമായി നൽകിയതിലൂടെയാണ് ഇപ്പോൾ ജസ്‌ന സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താൻ വരച്ച ഉണ്ണിക്കണ്ണന്റെ ഫോട്ടോ ആണ് ജസ്‌ന പ്രധാനമന്ധ്രിക്ക് സമ്മാനിച്ചിരിക്കുന്നത്. സമ്മാനം ലഭിച്ചതിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഗുരുവായൂർ സന്ദർശനത്തിനിടെ ജസ്ന സലിം എനിക്ക് കൃഷ്ണ ഭ​ഗവാന്റെ പെയിന്റ് സമ്മാനിച്ചു. ‘അടിയുറച്ച കൃഷ്ണ ഭക്തിയുടെ തെളിവാണ് അവരുടെ യാത്ര’ എന്നാണ് മോദി എക്സിൽ കുറിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ ഉണ്ണിക്കണ്ണനെ ഇഷ്ടപ്പെട്ട ജസ്ന സലീം ആദ്യമായി വരച്ചത് തന്റെ 24മത്തെ വയസിലാണ്. അതിനുശേഷം ഓരോരുത്തർ ആവശ്യപ്പെട്ടതിന് അനുസരിച്ച് ഒരുപാട് കണ്ണന്റെ ഫോട്ടോകൾ ഇതിനോടകം ജസ്‌ന വരച്ചു കഴിഞ്ഞു.

ഒരുപാട് വിമർശനങ്ങൾ കണ്ണന്റെ ഫോട്ടോകൾ വരയ്ക്കുന്നതിനെ തുടർന്ന് ജസ്നക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും തന്റെ ഭർത്താവും കുടുംബവും എല്ലാം തനിക്ക് ഇതുവരെയും മികച്ച പിന്തുണയാണ് നൽകിയിട്ടുള്ളത് എന്നും ഇതിനെ വിശ്വാസവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല എന്നും ഉള്ള ഒരു അഭിപ്രായമാണ് ജെസ്ന പറയുന്നത്. ഉണ്ണിക്കണ്ണൻ എന്റെ അന്നമാണ് എന്ന്പല സദസ്സുകളിലും ജസ്ന തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

Leave a Reply