You are currently viewing ‘ഒരു നിരീശ്വരവാദിയാണ്,എല്ലാ മനുഷ്യരെ ബഹുമാനിക്കുന്നു’ ; വിജയ് സേതുപതിയെ കണ്ട് പഠിക്കാൻ സുരേഷ് ഗോപിയോട് കേരളജനത

‘ഒരു നിരീശ്വരവാദിയാണ്,എല്ലാ മനുഷ്യരെ ബഹുമാനിക്കുന്നു’ ; വിജയ് സേതുപതിയെ കണ്ട് പഠിക്കാൻ സുരേഷ് ഗോപിയോട് കേരളജനത

‘ഒരു നിരീശ്വരവാദിയാണ്, മനുഷ്യരെ ബഹുമാനിക്കുന്നു’ ; വിജയ് സേതുപതിയെ കണ്ട് പഠിക്കാൻ സുരേഷ് ഗോപിയോട് കേരളജനത

സെലിബ്രേറ്റികൾ എന്ത് പറഞ്ഞാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാകുന്ന കാലമാണിത്. അത്തരത്തിൽ വിവാദപരമായ ഒരു സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വാർത്ത പ്രാധാന്യത്തോടെ തന്നെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വലിയ തരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും കാരണം കൊണ്ട് തന്നെ നടന്ന് കേൾക്കേണ്ടി വരികയും ചെയ്തിരിക്കുകയാണ്. മതവിശ്വാസത്തെക്കുറിച്ചും മതവിശ്വാസികളെ കുറിച്ചും ആണ് സുരേഷ് ഗോപി ഒരു പ്രസംഗത്തിൽ സംസാരിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെയാണ്: എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നില്‍ പോയി പ്രാര്‍ത്ഥിച്ചിരിക്കും’

എന്നാൽ ഇതേ അവസരത്തിൽ വിജയ് സേതുപതി പറഞ്ഞ മറ്റു ചില വാക്കുകൾ ഇതിനോട് ചേർത്ത് വെച്ച് വായിക്കപ്പെടുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ചർച്ചയ്ക്ക് തിരി കൊളുത്തിയിരിക്കുകയുമാണ്. സുരേഷ് ഗോപി അവിശ്വാസികളെ അധിക്ഷേപിക്കുന്ന രൂപത്തിലാണ് സംസാരിച്ചത് എങ്കിൽ നിരീശ്വരവാദി ആയിട്ട് കൂടി വിശ്വാസികളെ ബഹുമാനിക്കുന്നു എന്നാണ് വിജയ് സേതുപതിയുടെ വാക്കുകൾ.

വിജയ് സേതുപതിയുടെ വാക്കുകൾ : ഞാന്‍ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങള്‍ ഭസ്മം തന്നാല്‍ ഞാന്‍ വാങ്ങിക്കും. നിങ്ങള്‍ എന്തെങ്കിലും തീര്‍ത്ഥം തന്നാലും ഞാന്‍ വാങ്ങി കുടിക്കും. കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണല്ലോ ഒരാള്‍ അത് തരുന്നത്, അല്ലേ.. ഞാന്‍ മറ്റൊരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. ഇത് എന്റെ ചിന്തയാണ്. അതുകൊണ്ട് ഇതാണ് ശരി എന്ന് ഞാന്‍ ആരോടും തര്‍ക്കിക്കുകയും ഇല്ല.

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സഹ മനുഷ്യരെ ബഹുമാനിക്കുന്നു.. സ്‌നേഹിക്കുന്നു.. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ. അതു കൊണ്ട് ഞാന്‍ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അര്‍ത്ഥം. ഞാന്‍ എന്റെ അമ്മയോട് ക്ഷേത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം കിട്ടും. പോയിരിക്കൂ എന്ന് ഞാന്‍ പറയും.

ഒരു ആവശ്യവും ഉന്നയിക്കാതെ, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. സമാധാനത്തോടെ പോയി വരൂ എന്ന് പറയും. ഞാന്‍ അത് നോക്കിക്കാണുന്ന വിധം മറ്റൊരു തരത്തിലാണ്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തില്‍ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തില്‍ ലഭിക്കുന്നെന്ന് മാത്രം’. എന്തായാലും ഒരുപാട് പേരാണ് വിജയ് സേതുപതിയെ അനുകൂലിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply