You are currently viewing “കുടുംബ വിളക്ക്” സീരിയലിലെ പ്രിയതാരം.. “4 വർഷത്തെ കഠിനാധ്വാനത്തിന്റെയും മികച്ച പോഷകാഹാരത്തിന്റെയും പരിശ്രമമാണിത്… ” സൂപ്പർ ഫിറ്റായി മീര വാസുദേവ്…

“കുടുംബ വിളക്ക്” സീരിയലിലെ പ്രിയതാരം.. “4 വർഷത്തെ കഠിനാധ്വാനത്തിന്റെയും മികച്ച പോഷകാഹാരത്തിന്റെയും പരിശ്രമമാണിത്… ” സൂപ്പർ ഫിറ്റായി മീര വാസുദേവ്…

4 വർഷത്തെ കഠിനാധ്വാനത്തിന്റെയും മികച്ച പോഷകാഹാരത്തിന്റെയും പരിശ്രമമാണിത്… സൂപ്പർ ഫിറ്റായി മീര വാസുദേവ്…

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലെ സിനിമകളിലും ടിവി ഷോകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടുന്ന നടിയാണ് മീര വാസുദേവൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം 1999 മുതൽ സജീവമാണ്. കല, മനഃശാസ്ത്രം , ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് താരം മോഡലിംഗിൽ കരിയർ ആരംഭിക്കുന്നത്. തുടക്കത്തിൽ താരം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

2003-ൽ പുറത്തിറങ്ങിയ റൂൾസ്: പ്യാർ കാ സൂപ്പർഹിറ്റ് ഫോർമുല എന്ന ഹിന്ദി ആക്ഷേപഹാസ്യ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയം ആരംഭിക്കുന്നത്. 2005 ൽ മലയാളം നടൻ മോഹൻലാലിനൊപ്പം ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലൂടെ താരം മലയാള സിനിമയിലേക്ക് വന്നു. മികച്ച പ്രേക്ഷക പ്രീതി ആ കഥാപാത്രത്തിലൂടെ താരം നേടി.

വളരെ പെട്ടെന്ന് തന്നെ താരത്തിന് ആരാധക വൃന്ദത്തെ വിപുലപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരുന്നത്. തമിഴ് തെലുങ്ക് മലയാളം ഹിന്ദി തുടങ്ങിയ ഒട്ടനവധി ഭാഷകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും നിരവധി പ്രേക്ഷകരെയാണ് താരം നേടിയെടുത്തത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് വലിയ അംഗീകാരങ്ങളും അവാർഡുകളും താരത്തെ തേടിയെത്തിയതും താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്ന രീതിയിലെ ആത്മാർത്ഥത കൊണ്ടും പക്വത കൊണ്ടും തന്നെയാണ്. ഇപ്പോഴും അഭിനയ മേഖലയിൽ താരം സജീവമാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന കുടുംബവിളക്ക് എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ താരം പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയും ഫോട്ടോയിലേക്ക് താരം എത്തിയതിന്റെ കാരണങ്ങളും പാതകളും വളരെ വിശദമായി ക്യാപ്ഷനിൽ കുറിക്കുകയും ചെയ്തിരിക്കുകയാണ്. നാലു വർഷത്തെ കഠിന പരിശ്രമത്തിന്റെയും കഠിനമായ വർക്ക് ഔട്ടുകളുടെയും പോഷകാഹാരത്തിന്റെയും ഫലമായാണ് ഇങ്ങനെ ഒരു ഫിറ്റ് ബോഡി ഉണ്ടായത് എന്നാണ് താരം എഴുതിയിരിക്കുന്നത്.

4 വർഷത്തെ കഠിനാധ്വാനത്തിന്റെയും മികച്ച പോഷകാഹാരത്തിന്റെയും പരിശ്രമമാണ് ആ ശരീരഘടന എന്നും 8 വർഷം മുമ്പ് എന്റെ ഒരു വയസ്സുള്ള മകനുമായി എന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഞാൻ നടത്തിയ ഒരു ഭാരിച്ച യാത്രയാണെന്ന് എന്നെ അറിയുന്നവർക്ക് അറിയാം എന്നും എനിക്ക് 97 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എന്നും ഞാൻ സ്ഥിരമായി പരിശീലനം നടത്തി എന്നും അത് കൊണ്ട് തന്നെ ഈ ചിത്രങ്ങൾ കഠിനാധ്വാനത്തിന്റെയും എന്നിലുള്ള വിശ്വാസത്തിന്റെയും ആഘോഷമാണ് എന്നും താരം തന്റെ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

Leave a Reply