You are currently viewing ദംഗലിലെ ആമിര്‍ ഖാന്‍റെ മകള്‍ നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു…

ദംഗലിലെ ആമിര്‍ ഖാന്‍റെ മകള്‍ നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു…

ദംഗലിലെ ആമിര്‍ ഖാന്‍റെ മകള്‍ നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു…

സിനിമ ആരാധകർക്ക് മുഴുവൻ ഞെട്ടലുണ്ടാകുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ബോളിവുഡ് നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു എന്നാ വാർത്ത ഞെട്ടലോടെ അല്ലാതെ സിനിമ ലോകത്തിനും പ്രേക്ഷകർക്കും കേൾക്കാൻ കഴിഞ്ഞിട്ടില്ല. 19 വയസായിരുന്നു താരത്തിന്റെ പ്രായം എന്നാണ് റിപ്പോർട്ട് പുറത്തു വരുന്നത്. ജാഗരൺ റിപ്പോർട്ട് അനുസരിച്ച്, ഡൽഹി എൻസിആറിലെ ഫരീദാബാദ് സെക്ടർ 15ലെ അജ്‌റോണ്ട ശ്മശാനത്തിൽ സുഹാനിയുടെ അന്ത്യകർമങ്ങൾ നടക്കും എന്നാണ് ഇപ്പോൾ വാർത്തകൾ സൂചിപ്പിക്കുന്നത്

ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഏവരുടെയും കൈയ്യടി നേടിയിരുന്നു. ഈ ഒരൊറ്റ വേഷത്തിലൂടെ വളരെ മികച്ച അഭിനയ വൈഭവം കൊണ്ട് ആരാധകരെ മുഴുവൻ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ. അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെ തുടർച്ചയായി താരത്തെ കാണാൻ കഴിയുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സുഹാനി കുറച്ചു കാലമായി ചികിത്സയിലായിരുന്നുവെന്ന് വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതേ സമയം, മരണത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല എന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ കാണാം. നേരത്ത വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ് താരം ചികിത്സയിലായിരുന്നു എന്ന് ആരാധകരോട് അടുത്ത വൃത്താന്തങ്ങൾ അറിയിച്ചിരുന്നു.

2019 ജൂണിൽ സിനിമാ വിടാനുള്ള തീരുമാനം സഹനടി സൈറ പരസ്യമായി പ്രഖ്യാപിച്ചപ്പോൾ , പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് സുഹാനി അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നത് എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമായിരുന്നില്ല. എന്തായാലും ഇപ്പോൾ ഈ വാർത്തകൾ കാണുന്നവർക്കോക്കെ കണ്ണ് നനയിപ്പിക്കുന്നതാണ്.

Leave a Reply