You are currently viewing എൻ്റെ കൈ,എൻ്റെ പെണ്ണ്,എൻ്റെ ചന്തി,പിന്നെ നാട്ടുക്കാർക്കെന്താ കുഴപ്പം?

എൻ്റെ കൈ,എൻ്റെ പെണ്ണ്,എൻ്റെ ചന്തി,പിന്നെ നാട്ടുക്കാർക്കെന്താ കുഴപ്പം?

ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ. ഒന്നിൽ നിന്നും മറ്റൊന്നിനെ വ്യത്യസ്തമാക്കാൻ വേണ്ടി സംസ്കാരത്തിന്റെ അതിർവരമ്പുകൾ എല്ലാം കടന്നു പോയി കൊണ്ടുള്ള ഒരുപാട് ഫോട്ടോഷോട്ടുകൾ ഇതിനോടകം തന്നെ പ്രേക്ഷകർ കണ്ടുകഴിഞ്ഞ. എന്തിനും ഏതിനും ഫോട്ടോഷൂട്ട് നടത്തുന്ന വർത്തമാന കാലത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോഷോട്ടുകളും വന്നു.

ഒരുപാട് വിമർശനങ്ങളെയും ട്രോളുകളെയും ക്ഷണിച്ചു വരുന്ന ഫോട്ടോഷൂട്ടുകളും നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുപാട് ഫോട്ടോഷോട്ടുകളാണ് ഇത്തരത്തിൽ സദാചാരവാദികളുടെ കമന്റുകൾക്ക് ഇരയായത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചന്തിക്ക് പിടിച്ചു കൊണ്ടുള്ള ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്തിരുന്ന. ഒരുപാട് പേരാണ് ഈ വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും കമന്റുകൾ രേഖപ്പെടുത്തിയത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത് ഡോക്ടർ അനുജ ജോസഫ് എഴുതിയ ഒരു കുറിപ്പാണ് ആക്ഷേപ ഹാസ്യത്തിന്റെ രൂപത്തിലാണ് ഡോക്ടർ കുറിപ്പ് എഴുതിയിരിക്കുന്നത. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം കുറിപ്പ് തരംഗം ആയിരിക്കുകയാണ്. ഓരോ വാക്കുകളിലും വലിയ ആശയങ്ങൾ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ഡോക്ടർ ഓരോന്നും എഴുതിയിട്ടുള്ളത്.

കുറിപ്പ് വായിക്കാം: കുറച്ചു like, comments കൊണ്ടു ഞങ്ങളെ ആശീർവദിക്കു എന്നു നിലവിളിക്കുന്ന ആ പെങ്കൊച്ചിന്റെയും ചെക്കന്റെയും മനസ്സു കാണാതെ പോകരുതേ, ഓരോ സദാചാര കമ്മിറ്റിക്കാര്, നിങ്ങള് ആറാടു മക്കളെ, അല്ല പിന്നെ, എല്ലാം ഇത്രക്കൊക്കെ ഉണ്ടെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ആ പയ്യന്റെ വ്യഗ്രത,അതാണ് highlight!

എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്,എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ! ഫോട്ടോ പിടിത്തം അല്ല പിന്നെ പെമ്പിള്ളേരായാൽ ഇങ്ങനെ വേണം, Bold and beautiful എന്നൊക്കെ പറയാൻ വരട്ടെ, സ്വന്തം ശരീരം expose ചെയ്യുന്നത് അവനവന്റെ ഇഷ്ടം എന്നിരിക്കിലും, സ്വയം താൻ ഒരു ഉപഭോഗവസ്തു മാത്രം അല്ലെന്നുള്ള തിരിച്ചറിവ് ആ പെങ്കൊച്ചിന് ഉണ്ടാകേണ്ടതായിരുന്നു.കാറും ബൈക്കുമൊക്കെ മേടിക്കാൻ,

അതിന്റെ features explain ചെയ്യുന്ന മാർക്കറ്റിംഗ് വീഡിയോസ് കണ്ടിട്ടുണ്ട്, കാരണം അതു എല്ലാവർക്കും(public) നു വേണ്ടിയുള്ള അറിവിലേക്കാണ്. കെട്ടാൻ പോകുന്ന പെണ്ണിന്റെ features നാട്ടുകാർക്ക്‌ ബോധ്യപ്പെടുത്തിയിട്ടു എന്തിനാന്നു മനസിലാവാത്തത് എനിക്കു മാത്രമാണോ? എന്റെ ചന്തി, എന്റെ കൈ, എന്റെ പെങ്കൊച്ചു, പിന്നെ നാട്ടുകാർക്കെന്താ വിഷയം എന്ന ചോദ്യം വേണ്ട,

നാട്ടുകാര് കുറെ പേരുടെ കമന്റ്റിനും ലൈക്നും ഒക്കെ വേണ്ടിയല്ലേ ഫോട്ടോ ഷൂട്ട്‌ വെറൈറ്റി, ചന്തി പിടിക്കൽ പ്രോഗ്രാം ഇതൊക്കെ കാണിച്ചോണ്ട് പടം post ചെയ്യുന്നതും, ഏതായാലും വെറൈറ്റി ആകാൻ നോക്കിയതല്ലേ , കുറച്ചു കൂടി വേണമെന്നൊരു പക്ഷവും, നമ്മുടെ സംസ്‍കാരം, പിന്നാമ്പുറം ബോർ ആയെന്നു മറ്റൊരു കൂട്ടരും, എന്തായാലും പെങ്കൊച്ചുങ്ങളെ സ്വയം തിരിച്ചറിയുക,കേവലം ഭോഗവസ്തു മാത്രമല്ല നിങ്ങളുടെ ശരീരം, വ്യക്തിത്വവും അഭിമാനവും എങ്ങനെ ആയിരിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. Dr. Anuja Joseph, Trivandrum

Leave a Reply