സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിത്യദാസ്. 2001 ൾ പുറത്തിറങ്ങിയ ദിലീപ് ഹരിശ്രീ അശോകൻ പ്രധാന കഥാപാത്രത്തിൽ എത്തിയ ഫുൾടൈം കോമഡി സിനിമയായ ഈ പറക്കും തളിക എന്ന സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. തുടക്കം മുതൽ സജീവമായിരുന്ന കാലമത്രയും മികച്ച പ്രകടനം താരം കാഴ്ച വച്ചിട്ടുണ്ട്.

മലയാള സിനിമയിൽ സജീവമായിരുന്ന സമയത്ത് മലയാളം തമിഴ് സിനിമ ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികവിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഏതു തരത്തിലുള്ള വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ തെളിയിച്ചു.

ഒരുപാട് വിജയകരമായ സിനിമകൾ ആണ് താരത്തിന്റെ അഭിനയ മികവിൽ മലയാള സിനിമ പ്രേക്ഷകർക്ക് ലഭിച്ചത്. കൺമഷി, ബാലേട്ടൻ , ചൂണ്ട , ഹൃദയത്തിൽ സൂക്ഷിക്കാൻ , നഗരം , സൂര്യ കിരീടം , നരിമാൻ മലയാള സിനിമാ മേഖലയിൽ താരം പ്രേക്ഷകർക്ക് നല്കിയ വലിയ അഭിനയ മുഹൂർത്തങ്ങൾ ഉള്ള പ്രധാന സിനിമകളാണ്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാനും കഴിഞ്ഞു.

ഈയടുത്ത് ഒരുപാട് ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുക്കുകയുണ്ടായി. ഇപ്പോൾ താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പള്ളി മണി എന്ന സിനിമ പുറത്തിറങ്ങി. വിവാഹത്തിനു ശേഷം താരം സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അരവിന്ദ് സിംഗ് ജംവാളിനെ താരം വിവാഹം കഴിച്ചത് 2007ലാണ്. താരത്തിന് രണ്ട് മക്കളാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം ഇപ്പോൾ സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സജീവമായ കാലത്ത് അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ നിലനിർത്താനും താരത്തിന് കഴിഞ്ഞതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഈയടുത്ത് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയുണ്ടായി. ഇപ്പോൾ സാരിയിൽ കിടിലൻ ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾക്ക് മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നതും ഒരുപാട് കാഴ്ചക്കാരെ നേടുന്നതും പതിവാണ്. പുതിയ സ്റ്റൈലിഷ് വീഡിയോ വലിയ സ്നേഹത്തിടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്.