You are currently viewing ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി ഷാരൂഖാന്റെ മകൾ. പ്രതീക്ഷയോടെ ആരാധകർ.

ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി ഷാരൂഖാന്റെ മകൾ. പ്രതീക്ഷയോടെ ആരാധകർ.

സിനിമാലോകത്ത് ഇനിയൊന്നും തെളിയിക്കാൻ ഇല്ലാത്ത താരമാണ് ബോളിവുഡ് കിംഗ് ബാദ്ഷ ഷാറൂഖാൻ. തന്റെ അഭിനയം മികവുകൊണ്ട് മറ്റും ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ താരം എന്ന നിലയിൽ ഷാരുഖ് ഖാൻ അറിയപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. സിനിമ പാരമ്പര്യം ഇല്ലാതെ സിനിമ ലോകത്തേക്ക് കടന്നുവന്ന് പിന്നീട് ബോളിവുഡിന്റെ രാജാവായി മാറാൻ അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോൾ ബോളിവുഡ് സിനിമ ലോകത്തിൽ നിന്ന് പുറത്തുവന്ന പുതിയ വാർത്ത എന്തെന്ന് വെച്ചാൽ, ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ സിനിമ ലോകത്തേക്ക് അഭിനയത്തിലൂടെ കടന്നുവരുന്നു എന്ന വാർത്തയാണ്. സുഹാന ഖാൻ ബോളിവുഡ് സിനിമയിലേക്കുള്ള അരങ്ങേറ്റത്തിലാണ് എന്ന വാർത്ത ബോളിവുഡ് ലോകത്തെ പുളകം കൊള്ളിച്ചിരിക്കുകയാണ്.

ഷാരൂഖാന്റെ മകൾ സുഹാന ഖാൻ ഇതിനകം ഒരുപാട് ബ്രാണ്ടുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ അഭിനയ ലോകത്തേക്ക് ഇതുവരെ താരം പ്രവേശിച്ചിരുന്നില്ല. ഇപ്പോൾ Archies എന്ന സിനിമയിലൂടെ താരം അഭിനയ ലോകത്തേക്ക് ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയാണ്.

ടൈഗർ ബേബി പ്രൊഡക്ഷനിൽ സോയ അക്തർ സംവിധാനം ചെയ്തു പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് ആർച്ചീസ്. അമേരിക്കൻ കോമഡി ബുക്ക് സീരിയസ് അടിസ്ഥാനമാക്കിയാണ് സിനിമ അതെ നാമത്തിൽ പുറത്തിറങ്ങാൻ പോകുന്നത്. ആഗസത്യ നന്ദ കുഷി കപൂർ തുടങ്ങിയവർ സിനിമയിൽ മറ്റു വേഷങ്ങൾ ചെയ്യുന്നുണ്ട്. വേരോണിക്ക ലോഡ്ജ് എന്ന കഥാപാത്രത്തെയാണ് സുഹാന ഖാൻ അവതരിപ്പിക്കുന്നത്.

Leave a Reply