You are currently viewing തന്റെ കുറേ പടം കണ്ട്‌ ‘ഡാഷ്’ വിട്ടിട്ടുണ്ട്… അശ്വതി ശ്രീകാന്തിന്റെ കയ്യിൽ നിന്നും ചുട്ട മറുപടി ചോദിച്ചു വാങ്ങി ഞരമ്പൻ..

തന്റെ കുറേ പടം കണ്ട്‌ ‘ഡാഷ്’ വിട്ടിട്ടുണ്ട്… അശ്വതി ശ്രീകാന്തിന്റെ കയ്യിൽ നിന്നും ചുട്ട മറുപടി ചോദിച്ചു വാങ്ങി ഞരമ്പൻ..

അവതരണ മേഖലയിലെ വിജയത്തിന് ശേഷം അഭിനയരംഗത്ത് ചുവടു വയ്ക്കുകയും ആദ്യ സംരംഭത്തിന് തന്നെ മികച്ച പുരസ്കാരം ലഭിക്കുകയും ചെയ്ത അഭിനേത്രിയാണ് അശ്വതി ശ്രീകാന്ത്. പല പ്രശസ്ത ചാനലുകളിലും ആയി ഒരുപാട് മികച്ച പരിപാടികളുടെ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സരസമായും സരളമായും ആണ് താരം ഓരോ പരിപാടികളെയും അവതരിപ്പിച്ചിരുന്നത്.

അതുകൊണ്ടുതന്നെ തുടക്കം മുതൽ താരത്തിന് മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. അവതരണം മേഖലയിലേക്ക് ശേഷം താരം അഭിനയ മേഖലയിലാണ് തുടക്കം കുറിച്ചത്. ചക്കപ്പഴം എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

സമൂഹത്തിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിൽ മാന്യമായും മറ്റുള്ളവരെ ബഹുമാനിച്ചും സധൈര്യം തന്റെ അഭിപ്രായം തുറന്നു പറയാൻ മടി കാണിക്കാത്ത ഒരാൾ കൂടിയാണ് താരം. താരം തന്നെ യൂട്യൂബ് ചാനലിലൂടെ നിരന്തരം പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ചെറിയ വിശേഷങ്ങൾ പോലും യൂട്യൂബിലൂടെ താരം ആരാധകരുമായി പങ്കുവെക്കുന്നതിലൂടെ ആരാധകരോടുള്ള ബന്ധം പുനസ്ഥാപിക്കുകയാണ് ചെയ്യുന്നത്.

താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അതിന് താഴെ മോശപ്പെട്ട കമന്റുകൾ വരുമ്പോൾ ചുട്ട മറുപടിയും താരം നൽകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോക്ക് താഴെ ഒരു ഞരമ്പൻ കമന്റ് ചെയ്തതിന് കിടിലൻ മറുപടിയാണ് താരം നൽകിയിരിക്കുന്നത്. താരത്തിന്റെ മറുപടി കണ്ട് കയ്യടിക്കാത്തവർ ആരും ഉണ്ടാകില്ല.

യു ആർ സൂപ്പർ. നല്ല വലിയ ‘ഡാഷ്’ ആണ്. തന്റെ കുറേ പിക് കണ്ട് ‘ഡാഷ്’ വിട്ടിട്ടുണ്ട് എന്നാണ് ഒരു ഞരമ്പൻ കമന്റ് ചെയ്തിരിക്കുന്നത്. ഡാഷ് എന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങളിലെ വാക്കുകൾ താരം സ്മൈലികൾ കൊണ്ട് മറച്ചിട്ടുണ്ട്. കുട്ടികൾ ഫോളോ ചെയ്യുന്നതു കൊണ്ട് ആ അസഭ്യവാക്കുകൾ മറയ്ക്കുന്നു എന്ന് താരം അതിനു താഴെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കമലിനേക്കാൾ കൂടുതൽ ആളുകൾ ഏറ്റെടുത്തത് താരം അതിനെതിരെ നൽകിയ മറുപടിയായിരിക്കും. ‘പാവം! തലച്ചോറ് കാലിനിടയിലായിപ്പോയി. സഹതാപമുണ്ട്’ എന്ന് ആണ് താരം അയാൾക്ക് മറുപടിയായി കുറിച്ചിരിക്കുന്നത്. @_hashi786 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ താരം ടാഗ് ചെയ്തിട്ടുണ്ട്. അതിലൂടെ എവിടെ നിന്നാണ് ഈ മോശം കമന്റ് വന്നത് എന്നത് എല്ലാവർക്കും മനസ്സിലാവുകയും ചെയ്തിരിക്കുന്നു. എന്തായാലും മോശപ്പെട്ട കമന്റും നൽകിയ മറുപടിയും വൈറൽ ആയിരിക്കുകയാണ്.

Leave a Reply