You are currently viewing ബന്ധുക്കൾ പോലും എന്നെ വെറുതെ വിട്ടില്ല, പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ഇതാണ് അനുഭവം: തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാൻ

ബന്ധുക്കൾ പോലും എന്നെ വെറുതെ വിട്ടില്ല, പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ഇതാണ് അനുഭവം: തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാൻ

ബന്ധുക്കൾ പോലും എന്നെ വെറുതെ വിട്ടില്ല, പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ഇതാണ് അനുഭവം: തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാൻ

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൾ എന്ന നിലയിൽ പ്രശസ്തയാണ് സുഹാന ഖാൻ. ഡാഡിസ് ഗേൾ എന്ന് വിളിക്കാൻ ആണ് താരം ഇഷ്ടപ്പെടുന്നത്. ന്യൂയോർക്കിൽ ഒരു അഭിനയ പരിശീലന കോഴ്സ് താരം എടുത്തിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഭിനയത്തെക്കുറിച്ചുള്ള പരിശീലനത്തിലാണ് ഇപ്പോൾ താരപുത്രി. തന്നിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നും വിജയം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതും താരത്തെ ശ്രദ്ധേയമാക്കുന്നു.

കൂടാതെ താരം ഒരു ഫുട്ബോൾ ഫ്രീക്ക് ആണ്. കൂടാതെ താരത്തിന്റെ സ്കൂളിനായി നിരവധി ഫുട്ബോൾ ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്. ഇതിനപ്പുറം ഒരു നല്ല എഴുത്തുകാരിയായ താരം ദേശീയ കഥാരചനാ മത്സരത്തിൽ അവാർഡും നേടിയിട്ടുണ്ട്. ഒരേ സമയത്ത് ഒന്നിലധികം കഴിവുകൾ താരം പ്രകടിപ്പിക്കുന്നുണ്ട്. താരപുത്രി എന്നതിനപ്പുറത്തേക്ക് ഒരു പ്രത്യേക ഇഷ്ടം പ്രേക്ഷകർക്കിടയിൽ താരത്തിനുണ്ട്.

അതു കൊണ്ട് തന്നെ ഒരുപാട് ആരാധകരെയാണ് താരത്തിന് വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും കുടുംബ സിനിമ പുതുമകളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് കഴിവുകൾ ഒരേസമയം പ്രകടിപ്പിക്കുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത വ്യക്തി ആണ് താരം.

അതു കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്. താരത്തിന്റെ സൗന്ദര്യത്തിന് തന്നെ ഒരുപാട് ആരാധകരുണ്ട്. എന്നാൽ താരപുത്രി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് നിറം കുറഞ്ഞതിന്റെ പേരിൽ കുത്തുവാക്കുകൾ ചെറിയ പ്രായം മുതൽ തന്നെ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നാണ്. തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതൽ നിറത്തിന്റെ പേരിൽ ഉള്ള വേർതിരിവ് അനുഭവിച്ചു വരികയാണെന്ന് ഇരുപതുകാരി ആയ താരം വ്യക്തമാക്കുന്നുണ്ട്.

ബന്ധുക്കൾ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ടെന്നും കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ് എന്നും കറുത്തവൾ എന്ന അർത്ഥത്തിൽ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട് എന്നും നിറത്തിന്റെ പേരിൽ ഉള്ള ഇത്തരത്തിൽ ഉള്ള വേർതിരിവ് നിർത്താൻ സമയം ആയി എന്നും താരപുത്രി പറയുകയാണ് ഇപ്പോൾ. ഇപ്പോ ഒരുപാട് പ്രശ്നം നടക്കുന്നുണ്ട്. അതിൽ പരിഹരിക്കപ്പെടേണ്ട വിഷയത്തിൽ ഒന്നാണ് ഇത് എന്നും താരം കൂട്ടിച്ചേർത്തു.

ഇത് എന്നെ കുറിച്ച് മാത്രമല്ല എന്നും വളർന്നു വരുന്ന എല്ലാ ചെറിയ ആൺകുട്ടികളെയും പെൺകുട്ടികളെയും യാതൊരു കാരണവും ഇല്ലാതെ തരം താഴ്ത്തുന്ന പ്രവണതയാണ് ഉള്ളത് എന്നും താരം പറഞ്ഞു. എന്റെ തൊലിയുടെ നിറം ഇരുണ്ടത് ആയതിനാൽ ഞാൻ വൃത്തികെട്ടവൾ ആണെന്ന് പ്രായം ആയ ചില സ്ത്രീകളും പുരുഷന്മാരും എന്നോട് പറഞ്ഞിട്ടുണ്ട് എന്നും ഇവർ ഇന്ത്യക്കാർ ആയ നമുക്കും ഇരുണ്ട നിറം ഉള്ളത് സ്വാഭാവികം ആണ് എന്നത് മറന്നു പോകുന്നതു സങ്കടം നിറഞ്ഞതാണെന്നും താരപുത്രി പറയുന്നു. പെട്ടന്ന് തന്നെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply