You are currently viewing നീന്താന്‍ അറിയില്ല, പക്ഷേ ബീച്ചുകളോട് അടങ്ങാത്ത പ്രണയമാണ്, പ്രിയ വാര്യര്‍ പറയുന്നു…

നീന്താന്‍ അറിയില്ല, പക്ഷേ ബീച്ചുകളോട് അടങ്ങാത്ത പ്രണയമാണ്, പ്രിയ വാര്യര്‍ പറയുന്നു…

നീന്താന്‍ അറിയില്ല, പക്ഷേ ബീച്ചുകളോട് അടങ്ങാത്ത പ്രണയമാണ്, പ്രിയ വാര്യര്‍ പറയുന്നു

അടാർ ലവ് എന്ന ഒരൊറ്റ സിനിമയിലൂടെ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ട താരമാണ് പ്രിയ പ്രകാശ് വാരിയർ. ഇപ്പോൾ തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് താരം. അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. മികച്ച അഭിനയ വൈഭവം കൊണ്ട് ഭാവ പ്രകടനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ വൈറലായിരുന്നു. അതു കൊണ്ടാണ് 2018 ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയിട്ടുണ്ട്. മാണിക്യ മലരായ പൂവി എന്ന പാട്ട് ആ സമയത്ത് ട്രെൻഡിങ് ആയിരുന്നു. അവിടെ മുതൽ ഇതുവരെയും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്.

താരം തന്റെ ഇഷ്ടം ഫോട്ടോകൾ വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുന്നു പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ ഓരോ പോസ്റ്റും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് കഴിഞ്ഞ ദിവസങ്ങളിലായി താരം അവധി ആഘോഷത്തിന് വേണ്ടി പോയ ബീച്ച് ഫോട്ടോകളും മറ്റും എല്ലാം വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത് ബീച്ചുകളോടുള്ള താരത്തിന്റെ ഇഷ്ടമാണ്.

നീന്താൻ അറിയില്ല എങ്കിലും ബീച്ചുകൾ വലിയ ഇഷ്ടമാണ് എന്നും കടൽത്തീരകളുടെ ആ ഭംഗി ആസ്വദിച്ചുകൊണ്ട് എത്രനേരം വേണമെങ്കിലും ബീച്ചിൽ സ്പെൻഡ് ചെയ്യാൻ തനിക്ക് സാധിക്കും എന്നും അതിനോട് വലിയ താല്പര്യമാണ് എന്നുമാണ് താരം ഇപ്പോൾ പറയുന്നത്. വര്‍ക്കല ബീച്ച് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും കടലിന്റെ അടിത്തട്ട് ഭയങ്കര ഭംഗിയാണെന്നും തായ്‌ലന്‍ഡില്‍ പോയപ്പോൾ സ്‌കൂബ ഡൈവ് നടത്തി കാണാത്ത കടലിന്റെ കാഴ്ചകള്‍ കണ്ടുവെന്നും താരം പറഞ്ഞു.

മലയാളത്തിന് പുറമേ ഇതര ഭാഷകളിലും താരം മികച്ച അഭിനയ പ്രകടനങ്ങൾ ആണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദി തെലുങ്ക് ഭാഷകളിൽ എല്ലാം താരം ഇപ്പോൾ സജീവമായി നില നിൽക്കുകയാണ്. 2020 ലാണ് ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചത്. ഹിന്ദി ഭാഷയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ സിനിമ കൊണ്ടു താരത്തിന് സാധിച്ചത് പോലെ 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു.

ഗാന ആലാപന രംഗത്തും താരം സജീവമാണ്. 2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനം ഹിറ്റായി. ഇപ്പോൾ ഫോർ ഇയേഴ്സ് എന്ന പ്രണയ കഥയിലൂടെ മലയാള സിനിമയിലേക്ക് താരം തിരിച്ചു വരാൻ ഒരുങ്ങിയിരിക്കുകയാണ്. ഒരുപാട് ട്രോളുകളിൽ എല്ലാം താരം ഇടം പിടിച്ചിരുന്നു പക്ഷേ പ്രേക്ഷകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെ മാനിക്കുകയും അതിനെ പോസിറ്റീവായി മാത്രമേ വിലയിരുത്തുകയും ചെയ്യുന്ന വ്യക്തികളിൽ ഒരാളാണ് താരം.

Leave a Reply