You are currently viewing “ഞങ്ങുടെ റോബിനെ പൊന്നു പോലെ നോക്കണേ… ” അമ്മമാർ ആരതി പൊടിയോട് !!

“ഞങ്ങുടെ റോബിനെ പൊന്നു പോലെ നോക്കണേ… ” അമ്മമാർ ആരതി പൊടിയോട് !!

ബിഗ്‌ബോസിൽ നിന്ന് 100 ദിവസം പൂർത്തിയാക്കാതെ പുറത്തു പോയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ എങ്കിലും മറ്റുള്ളവരെക്കാൾ കൂടുതൽ ജന പിന്തുണ നേടിയെടുത്തത് റോബിൻ രാധാകൃഷ്ണൻ ആണ് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അദ്ദേഹം പ്രൊഫഷണലി ഒരു ഡോക്ടറാണ്. ബിഗ് ബോസിന് മുമ്പ് തന്നെ ഡോക്ടറെ എല്ലാവർക്കുമറിയാം. 2019 ൽ, കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്ത ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഓൺലൈൻ ടോക്ക് ഷോയിലൂടെയാണ് അദ്ദേഹം വളരെയധികം ജനപ്രീതി നേടിയത്.

റോബിൻ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആണ്. അതിനേക്കാൾ ഉപരി അദ്ദേഹം ഒരു മോട്ടിവേഷൻ സ്പീക്കറും നടനുമാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഡോക്ടർ മച്ചാൻ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ 2020-ൽ ഗ്ലോബൽ യൂത്ത് അച്ചീവ്‌മെന്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചിദംബരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹം എംബിബിഎസ് പഠിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നുണ്ട്.

അഭിനയ മേഖലയിലും താരത്തിനെ കഴിവുകൾ താരത്തിന് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞു. മിഴിയറിയാതെ, പവിഴ മഴയെ , ജിയ ജലേ തുടങ്ങിയ ഏതാനും മലയാളം കവർ ഗാനങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2019-ൽ അദ്ദേഹം നിറം എന്ന മലയാളം ഹ്രസ്വ വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നതിനു ശേഷം റോബിൻ രാധാകൃഷ്ണനും ദിൽഷയും തമ്മിലുള്ള പ്രണയവും തുടർ കഥകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായിരുന്നു.

കുറച്ചു മുമ്പാണ് നടിയും മോഡലുമായ ആരതിയുമായുള്ള റിലേഷൻഷിപ്പും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന വിവാഹത്തെ ക്കുറിച്ചും റോബിൻ ആരാധകരെ അറിയിച്ചത്. വലിയ ആരവത്തോടെയാണ് ആ വാർത്ത പ്രേക്ഷകർ സ്വീകരിച്ചത്. അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും ഇരുവരുടെയും വിശേഷങ്ങളും എല്ലാം പ്രേക്ഷകർ വലിയ ആകാംഷയോടെ കാത്തിരിക്കുകയും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ഇരുവരും ഒരുമിച്ച് കൊച്ചിയിൽ ഒരു പൊതു പരിപാടിക്ക് എത്തിയതും അതിന്റെ ഫോട്ടോകളും വീഡിയോകളും ഒക്കെയാണ് ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. റോബിനോടുള്ള അതേ സ്നേഹം ഇപ്പോൾ ഭാവി വധുവായ ആരതിയോടും പ്രേക്ഷകർക്ക് ഉണ്ട് എന്നത് ശ്രദ്ധേയമാവുകയാണ്. ആരതിയോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും മറ്റും പലരും തിരക്ക് കൂട്ടുന്നത് വീഡിയോയിൽ കാണാം. അമ്മമാർ ഞങ്ങടെ റോബിനെ പൊന്നുപോലെ നോക്കണേ എന്ന ആരതിയോട് പറയുന്നുണ്ട്. എന്തായാലും വീഡിയോകളും ഫോട്ടോകളും വൈറലാവുകയാണ്.

Leave a Reply