You are currently viewing സ്ത്രീധന സിസ്റ്റത്തോട് കടക്ക് പുറത്തെന്ന് തന്നെ പറയണം… മാതൃകയായി ഏണസ്റ്റോയും തസ്‌ലീനയും

സ്ത്രീധന സിസ്റ്റത്തോട് കടക്ക് പുറത്തെന്ന് തന്നെ പറയണം… മാതൃകയായി ഏണസ്റ്റോയും തസ്‌ലീനയും

കല്യാണങ്ങളെല്ലാം ഇപ്പോൾ ആഘോഷത്തോടെയാണ് നടത്താറുള്ളത്. ഇല്ലാത്ത പണം ഉണ്ടാക്കി നടത്തുന്ന കല്യാണങ്ങളാണ് ഇപ്പോൾ കാണുന്നത്. ഒന്നും രണ്ടും ദിവസങ്ങളിൽ നിന്ന് ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന വിവാഹ ആഘോഷ പരിപാടികൾക്കാണ് ഇന്ന് വർത്തമാന കാലം സാക്ഷ്യം വഹിക്കുന്നത്. അങ്ങനെയുള്ള വിവാഹങ്ങൾക്കിടയിൽ സ്വർണ്ണത്തിനോ മറ്റോ ഒന്നും ഒരു തരത്തിലുള്ള ചിലവും വഹിക്കാതെ വളരെ സമാധാനത്തോടെ വിവാഹം നടത്തിയിരിക്കുന്ന എനസ്‌റ്റോയും തസ്‌ലീനയും അവരുടെ അനുഭവം തുറന്നു പറഞ്ഞഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ നിയമ പരമായി ഒരു ഒപ്പിന്റെ ആവശ്യം മാത്രമേ ഉള്ളൂ. അതാണ് ഇങ്ങനെ വളരെ ആർഭാടപൂർവ്വം ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന വിവാഹമായി മാറിയിട്ടുള്ളത് എന്നാണ് തസ്ലീന പറയുന്നത്. നൂറും നൂറ്റമ്പതും പവൻ സ്വർണം വാരിക്കൂട്ടി കടം വാങ്ങിയും മറ്റും കല്യാണ ചിലവ് നടത്തുന്ന വർത്തമാന കാലത്തിനിടയിൽ തസ്ലീന അഭിമാനത്തോടെ പറയുന്നത് ഒരു തരി പൊന്നു പോലും തന്റെ വിവാഹത്തിനുവേണ്ടി താൻ വാങ്ങിയിട്ടില്ല എന്നും ഞാൻ പൊന്നില്ലാതെയാണ് വിവാഹം നടത്തിയിട്ടുള്ളത് എന്നുമാണ്.

ഈ കാലഘട്ടത്തിൽ ഒരിക്കലും പ്രസക്തമല്ലാത്ത കാര്യമാണ് സ്ത്രീയെ കച്ചവട ചരക്ക് പോലെ ആക്കുന്നത് എന്നും അതിന് യാതൊരു തരത്തിലുള്ള പ്രാധാന്യവും ഇല്ല എന്നും ആ കാലം എല്ലാം കഴിഞ്ഞു പോയി എന്നുമാണ് ഏണസ്റ്റോ പറയുന്നത്.സാധാരണ ദിവസങ്ങളിലേതു പോലെ തന്നെയായിരുന്നു വിവാഹ ദിവസവും വീട് ഉണ്ടായിരുന്നത് എന്നും ഉണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് രജിസ്റ്റർ ഓഫീസിലേക്ക് പോയത് എന്നും മാതാവ് സാക്ഷ്യപ്പെടുത്തുന്നു.

വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഒരു ടെൻഷനും ഇല്ലാതെയും ആണ് കല്യാണം കഴിഞ്ഞത് എന്നാണ് ഇരുവരുടെയും പിതാവ് പറഞ്ഞത്. സീറോ ഗോൾഡ് മാരേജ് ആയിരുന്നു എന്ന് പിതാവ് വളരെ അഭിമാനത്തോടെയാണ് പറയുന്നത്. ഞങ്ങൾ ഒരു കാർ ആള് രജിസ്റ്റർ ഓഫീസിലേക്ക് പോയി, അവരും ഒരു കാർ ആള് വന്നു എന്നും അത്രയും സിമ്പിൾ ആയാണ് മാരേജ് നടന്നത് എന്നാണ് പിതാവിന്റെ വാക്കുകൾ.

സ്ത്രീധനം എന്ന സിസ്റ്റത്തോട് കടക്കു പുറത്ത് എന്ന് തന്നെ പറയും എന്നാണ് തസ്ലീന പറയുന്നത്. കടം വാങ്ങിയും ലോണെടുത്തും മറ്റുള്ളവരുടെതു പോലെ അല്ലെങ്കിൽ അതിനേക്കാൾ ഗംഭീരമായി കല്യാണം നടത്താൻ മത്സരിച്ചു കൊണ്ടിരിക്കുന്ന വധു വരന്മാരുടെയും അവരുടെ മാതാപിതാക്കളുടെയും ഇടയിലൂടെയാണ് ഈ കുടുംബം വളരെ സമാധാനമായി സിമ്പിൾ ആയി കല്യാണം നടത്തിയിരിക്കുന്നത്.

Leave a Reply