You are currently viewing ഏയ്ഞ്ചൽ ലുക്കിൽ നമ്മുടെ പ്രിയ വാര്യർ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ..

ഏയ്ഞ്ചൽ ലുക്കിൽ നമ്മുടെ പ്രിയ വാര്യർ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ..

ഏയ്ഞ്ചൽ ലുക്കിൽ പ്രിയ വാര്യർ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. മികച്ച അഭിനയ വൈഭവം കൊണ്ട് ഭാവ പ്രകടനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

അഡാർ ലവ് എന്ന ഒരൊറ്റ സിനിമ മതി താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടാൻ. ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ വൈറലായിരുന്നു. അതുകൊണ്ടാണ് 2018 ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയിട്ടുണ്ട്. മാണിക്യ മലരായ പൂവി എന്ന പാട്ട് അത്രത്തോളം ട്രെൻഡിങ് ആയിരുന്നു ആ സമയത്ത്.

2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനം പുറത്തിറങ്ങി. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. ഹിന്ദി ഭാഷയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ സിനിമ കൊണ്ടു താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച വേഷങ്ങൾ താരത്തെ ഇനിയും കാണാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായിട്ടാണ് താരം അഭിനയിച്ചത്. സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്‌ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കാറുണ്ട്. ഏത് വസ്ത്രത്തിലും ലുക്കിലും ഉള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണെങ്കിലും വളരെ മനഃഓഹരിയായി താരത്തെ കാണാൻ കഴിയുന്നു എന്ന കമന്റ് തന്നെയാണ് താരത്തിന് ലഭിക്കാറുള്ളത്.

ഇപ്പോൾ താരം ബോൾഡായി പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഏയ്ഞ്ചൽ ലുക്കിൽ ഉള്ള പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്.

Leave a Reply