You are currently viewing നേഹ ശർമ ഇത്രയും ക്യൂട്ടായിരുന്നോ… ആരാധകർ പകർത്തിയ വീഡിയോ വൈറലാകുന്നു.. കണ്ണെടുക്കാൻ തോന്നുന്നില്ല…

നേഹ ശർമ ഇത്രയും ക്യൂട്ടായിരുന്നോ… ആരാധകർ പകർത്തിയ വീഡിയോ വൈറലാകുന്നു.. കണ്ണെടുക്കാൻ തോന്നുന്നില്ല…

നടി മോഡൽ ഫാഷൻ ഡിസൈനർ പൈന്റർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഹിന്ദി ഭാഷയിൽ കൂടുതലായി സജീവമായി നിലകൊള്ളുന്ന താരം മലയാളം തമിഴ് തെലുങ്ക് പഞ്ചാബി മന്ദാറിൻ തുടങ്ങിയ ഭാഷകളിലും അഭിനയിച്ഛ് കഴിവ് തെളിയിച്ചിട്ടുണ്ട്.

2007 ൽ സൗത്ത് ഇന്ത്യൻ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം പിന്നീട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ സിനിമാലോകത്ത് പെട്ടെന്ന് തന്റെ ഇരിപ്പിടം ഉറപ്പിക്കാൻ താരത്തിന് സാധിച്ചു. സിനിമയ്ക്ക് പുറമേ ഷോർട്ട് ഫിലിം മുകളിലും വെബ് സീരിസുകളിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കു വെക്കുകയും ചെയ്യുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലായും പങ്കുവെക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുകയാണ്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നത്.

2007 ൽ പൂരി ജഗന്നാഥ സംവിധാനം ചെയ്ത് റാംചരൺ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2010 ൽ ക്രൂഖ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ചൈനീസ് സിനിമയിൽ വരെ പ്രത്യക്ഷപ്പെട്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. 2017 ൽ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ആന്തോളജി സിനിമയായ സോളോ യിൽ വേൾഡ് ഓഫ് രുദ്രയിൽ അക്ഷര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ തമിഴ് റീമേക്കിലൂടെ താരം ആദ്യമായി തമിഴ് സിനിമയിലും അഭിനയിച്ചു. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആരാധകർ പകർത്തിയ വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഒരു ഷോപ്പിലേക്ക് കയറാനിരിക്കുമ്പോൾ ആരാധകരുടെ ക്യാമറക്ക് പോസ് ചെയ്യുകയും അതിനു ശേഷം പുള്ളിംഗ് ഡോർ തിരയുകയും ചെയ്യുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇത്രയും ക്യൂട്ട് ആൻഡ് സിമ്പിൾ ആയിരുന്നോ എന്ന് ആരാധകർ ചിന്തിക്കാതിരുന്നിട്ടില്ല. എന്തായാലും വീഡിയോ വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്.

Leave a Reply