You are currently viewing ഞങ്ങള്‍ക്കിത് അന്നമാണ്, അവര്‍ക്കിത് പ്രശസ്തിയിലേക്കുള്ള കുറുക്കുവഴിയും; പുതിയ താരങ്ങളുടെ മനോഭാവം മാറണമെന്ന് ശ്രീകല..

ഞങ്ങള്‍ക്കിത് അന്നമാണ്, അവര്‍ക്കിത് പ്രശസ്തിയിലേക്കുള്ള കുറുക്കുവഴിയും; പുതിയ താരങ്ങളുടെ മനോഭാവം മാറണമെന്ന് ശ്രീകല..

ഞങ്ങള്‍ക്കിത് അന്നമാണ്, അവര്‍ക്കിത് പ്രശസ്തിയിലേക്കുള്ള കുറുക്കുവഴിയും; പുതിയ താരങ്ങളുടെ മനോഭാവം മാറണമെന്ന് ശ്രീകല

സീരിയലുകളിലും നാടകങ്ങളിലും സജീവമായ നടിയാണ് ശ്രീകല വി കെ. കുട്ടിക്കാലത്ത് തന്നെ നാടകങ്ങളിലും കഥാപ്രസംഗങ്ങളിലും സംഗീതത്തിലും ഒക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് താരം. നാടകാഭിനയത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള താരത്തിന്റെ ശ്രദ്ധേയമായ നാടകങ്ങൾ കല്ലുകൊണ്ടൊരു പെണ്ണ് , അന്തരിച്ച നടൻ തിലകൻ സംവിധാനം ചെയ്ത ‘ ഫസഹ് ‘എന്നിവയാണ്. മുതൽ തന്നെ മികവുകൾ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഇപ്പോഴും താരം മേഖലയിൽ സജീവമായി നിലനിൽക്കുന്നതിന്റെ തെളിവാണ്.

നാടകങ്ങളിലാണ് അഭിനയം ആരംഭിച്ചത് എങ്കിലും അതിലൂടെ സിനിമയിലേക്കും സീരിയലുകളിലേക്കും എല്ലാം താരത്തിന് അവസരങ്ങൾ ലഭിക്കുകയുണ്ടായി. വളരെയധികം ശ്രദ്ധേയമായ അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ തന്നെ അംഗീകാരങ്ങൾ താരത്തിന് ലഭിച്ചിരുന്നു. ‘മേക്കപ്പ്’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയിത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡും താരത്തിന് ലഭിക്കയുണ്ടായി.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട് ഏത് കഥാപാത്രം ആണെങ്കിലും വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്യുന്നത് ഏത് വേഷത്തോടും വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് പ്രത്യേക കഴിവുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. നക്ഷത്രക്കണ്ണുള്ള രാജകുമാരാൻ അവനുണ്ടൊരു രാജകുമാരി, പത്താം നിലയിലെ തീവണ്ടി, കണ്ണിനും കണ്ണാടിക്കും, റോമൻസ്, തനിയെ, ചക്കരമുത്ത്, നക്ഷത്രങ്ങൾ, തിലോത്തമാ തുടങ്ങിയവയാണ് താരം അഭിനയിച്ച സിനിമകൾ.

ജനശ്രദ്ധയാകർഷിച്ച മലയാളം സീരിയലുകളിലും അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. കല്ലുകൊണ്ടൊരു പെണ്ണ്, അഗ്നിസാക്ഷി, കാര്‍ത്തികദീപം, തുടങ്ങി നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ അനിയത്തി പ്രാവ് എന്ന പരമ്പരയില്‍ പത്മമം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വളരെ പ്രേക്ഷക പ്രീതിയോടെയാണ് ഈ സീരിയൽ മുന്നോട്ടു പോകുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രം തന്നെ ആയതു കൊണ്ട് താരത്തിനും ഒരുപാട് നേട്ടങ്ങളെ സീരിയൽ നൽകി.

ഇപ്പോൾ താരം സീരിയൽ മേഖലയിലേക്ക് വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിച്ച അഭിമുഖം വൈറൽ ആവുകയാണ്. ഒരുപാട് മികച്ച സീരിയലുകൾ വരുന്നുണ്ട് എന്നും പക്ഷേ മികച്ച സീരിയലുകൾക്കൊന്നും ടിആർപി റൈറ്റിങ്ങിൽ മുന്നിൽ എത്താൻ കഴിയുന്നില്ല എന്നും താരം പറയുന്നു. ടിആർപിക്ക് അനുസരിച്ചാണ് ഇപ്പോൾ സീരിയലുകളിൽ മാറ്റം വരുത്തുന്നത് എന്നും മുൻപ് ഉള്ളടക്കത്തിനായിരുന്നു പ്രാധാന്യം എന്നും താരം പറയുന്നുണ്ട്. പല കഥകളും ടിആർപി റൈറ്റിംഗ് അനുസരിച്ച് മാറ്റി എഴുതുന്നുണ്ട് എന്നും താരം പറയുകയുണ്ടായി.

അതുപോലെ അഭിനയിക്കുന്നവരുടെ മനോഭാവത്തിലും ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്നും ഇപ്പോൾ യുവതലമുറ സീരിയലിലേക്ക് കടന്നു വരുന്നുണ്ട് എങ്കിലും അവർക്കെല്ലാവർക്കും ആഗ്രഹിക്കുന്നത് പ്രശസ്തിയാണ് എന്നും പ്രശസ്തിയിലേക്കുള്ള ചവിട്ടു പടിയായി മാത്രമാണ് ഇപ്പോൾ അഭിനയത്തെ പലരും കാണുന്നത് എന്നും താരം പറയുകയുണ്ടായി. വിപരീതമായി അർപ്പണബോധത്തോടെയുള്ള യുവതലമുറ അഭിനയിക്കാൻ എത്തിയാൽ വളരെ നന്നായിരിക്കും എന്നും ഒരുപാട് മാറ്റങ്ങളും മികവുകളും ഈ മേഖലയിലേക്ക് കൊണ്ടുവരാൻ യുവതലമുറക്ക് കഴിയുമെന്നും താരം അഭിപ്രായപ്പെട്ടു.

Leave a Reply