You are currently viewing എജ്ജാതി മാറ്റം… മലയാളികളുടെ പ്രിയ താരം ഹൻസികയുടെ ന്യൂ ലുക്ക്‌ കണ്ടോ??

എജ്ജാതി മാറ്റം… മലയാളികളുടെ പ്രിയ താരം ഹൻസികയുടെ ന്യൂ ലുക്ക്‌ കണ്ടോ??

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഹൻസിക. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്. ചെറിയ പ്രായത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ തൃപ്തിപ്പെടുത്തിയ താരം പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

2003 ൽ പുറത്തിറങ്ങിയ ഹവ എന്ന ഹിന്ദി സിനിമയിൽ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ താരം ഹിന്ദി മലയാളം എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

കോയി മിൽ ഗയ ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ താരം ബാല വേഷം കൈകാര്യം ചെയ്തു. അതിനു ശേഷം 2007 ൽ അല്ലുഅർജുൻ നായകനായി പുറത്തിറങ്ങിയ ദേശമുദുറു എന്ന സിനിമയിൽ ആദ്യമായി താരം നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. കേവലം 16 വയസ്സിൽ ആണ് താരം ആദ്യമായി നായിക വേഷത്തിലെത്തുന്നത്. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ ബിന്ദസ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറി. ധനുഷ് നായകനായി പുറത്തിറങ്ങിയ മാപ്പിളയ് ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. വില്ലൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

മോഡലിംഗ് രംഗത്തും താരം തിളങ്ങി നിൽക്കുന്നു. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം നിറ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരം വീണ്ടും ബോൾഡ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. ഏത് വേഷത്തിൽ ആണെങ്കിലും വളരെ സുന്ദരിയായാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടി താരത്തിന്റെ പുതിയ ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുകയാണ്.

Leave a Reply