You are currently viewing കയ്യിൽ ക്യാമറയിൽ നെഞ്ചിൽ അവളും… തന്റെ കുഞ്ഞിനെയും ഉറക്കി ജോലി ചെയ്യുന്ന ഒരു അമ്മ.. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം…

കയ്യിൽ ക്യാമറയിൽ നെഞ്ചിൽ അവളും… തന്റെ കുഞ്ഞിനെയും ഉറക്കി ജോലി ചെയ്യുന്ന ഒരു അമ്മ.. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം…

കയ്യിൽ ക്യാമറയിൽ നെഞ്ചിൽ അവളും… തന്റെ കുഞ്ഞിനെയും ഉറക്കി ജോലി ചെയ്യുന്ന ഒരു അമ്മ.. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം…

മാതൃത്വം എപ്പോഴും അവിസ്മരണീയമാണ്. സ്നേഹത്തിന്റെ ഏറ്റവും സുന്ദരമായ മുഖമാണ് മാതൃത്വം. മാതൃദേവോ ഭവ: എന്നാണ് പുരാതന ഗ്രന്ഥങ്ങളിൽ പോലും എഴുതപ്പെട്ടിരിക്കുന്നത്. മാതാവ് എന്ന ഒരൊറ്റ പദത്തില്‍ തന്നെ വാത്സല്യവും കാരുണ്യവും കരകവിഞ്ഞൊഴുകുന്നു. കുഞ്ഞ് വളരുന്നതോടെ് അതൊരു വിഹായസ്സായി വിടരുന്നു. ഗര്‍ഭാവസ്ഥ മുതല്‍ ഒരമ്മ സഹിക്കുന്ന നൊമ്പരങ്ങളും കഷ്ടപ്പാടുമാണ് ആ വ്യക്തിയുടെ ആകത്തുക.

അതുകൊണ്ടു തന്നെയാണ് പല മാതാപിതാക്കളുടെയും കഷ്ടപ്പാടുകളെയും ത്യാഗങ്ങളെയും പലരും എഴുത്തുകളിലൂടെയും മറ്റും വർണ്ണിക്കാറുള്ളത്. പലപ്പോഴും മാതാക്കൾക്കൊപ്പം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് കുറച്ചു ദിവസങ്ങളിലായി ഇൻസ്റ്റാഗ്രാമിലും മറ്റും തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു അമ്മയും കുഞ്ഞും വീഡിയോ ആണ്.

കുഞ്ഞിനെ നെഞ്ചിൽ ഉറക്കി സ്വന്തം പാഷന് ഒപ്പം സഞ്ചരിക്കുന്ന ഒരു അമ്മയാണ് വീഡിയോയിൽ ഉള്ളത്. ശ്രീ ജാനു എന്നാണ് അമ്മയുടെ പേര്. ഇരട്ട എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫോട്ടോയും വീഡിയോയും എടുക്കുന്ന ക്യാമറയും കയ്യിൽ തൂക്കി നെഞ്ച് കുഞ്ഞിനെ ഉറക്കി സ്വന്തം സ്വപ്നങ്ങൾക്കും പാഷനും ഒപ്പം സഞ്ചരിക്കുന്ന അതിനോട് ആത്മബന്ധം പുലർത്തുന്ന അമ്മയുടെ വീഡിയോ വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയ ഉപയോഗ്താക്കൾക്കിടയിൽ പ്രചരിച്ചത്.

ഒരുപാട് പേരാണ് ഈ അമ്മയെ പ്രശംസിച്ചു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ പോസ്റ്റുകളും വീഡിയോകളും അപ്‌ലോഡ് ചെയ്തത്. മാതൃത്വം എന്ന മഹത്വ വൽക്കരിക്കേണ്ട ജീവിതത്തിന്റെ ഒരു ഭാഗത്തിന് ഒരു തരത്തിലുള്ള കോട്ടവും തട്ടിക്കാത്ത രൂപത്തിൽ തന്റെ ജോലി ചെയ്യുന്ന ആ അമ്മക്ക് നിറഞ്ഞ സല്യൂട്ട് ആണ് സോഷ്യൽ മീഡിയ നൽകിയത്. “തുഴ കൊണ്ട് സഞ്ചരിക്കുന്ന ജീവിത വഞ്ചി അല്ലേ.. തഴുകുന്ന കാറ്റുകൊണ്ട് അതങ്ങനെ ഒഴുകും.. ഒപ്പം ആഗ്രഹങ്ങളും.. അപ്പോഴല്ലേ ജീവിതം നിറമുള്ളതാകു” എന്നാണ് ഒരാൾ ആ വീഡിയോ നൽകിയ ക്യാപ്ഷൻ.

ജോലിയെന്നും തിരക്കെന്നും പറഞ്ഞു സ്വന്തം മക്കളെ എവിടേലും ഒക്കെ കളഞ്ഞിട്ടു പോകുന്ന ചില ആൾകാർ ഇതൊന്ന് കണ്ടിരിക്കുന്നത് നല്ലതാണ്. നമ്മുടെ ജോലികൾക്കിടയിലും തിരക്കിലും മറ്റാരെയും വിളിച്ചില്ലെങ്കിലിം അമ്മയെ ഒരു പ്രാവിശ്യം എങ്കിലും വിളിച്ചിരിക്കണം, അവർ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് ആരുമില്ലാ.. എനിക്ക് ആരുമില്ലാ.. എന്ന് പറയുന്നവരോട്ആ രും ഇല്ലേലും “അമ്മ ഉണ്ടെടാ….!!!!” അതിലുപരി ഇനി ആരു വേണം?? എന്നാണ് മറ്റൊരാൾ കുറിച്ചത്.

Leave a Reply