മീടു ആരോപണവുമായി സായി പല്ലവി!
സിനിമാ മേഖലയിൽ തിരക്കുള്ള ഒരു നടിയാണ് സായിപല്ലവി. തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. നടിയെന്ന നിലയിലും നർത്തകി എന്ന നിലയിലും താരമെ തിളങ്ങി നിൽക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. എംബിബിഎസ് ബിരുദധാരിയായ താരം പ്രൊഫഷണൽ ഒരു ഡോക്ടറാണ്. അതിനു ശേഷമാണ് താരം സിനിമ അഭിനയം മേഖലയിലേക്ക് കടന്നു വരുന്നത്.

2017 15 പുറത്തിറങ്ങിയ കേരളക്കരയെ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന ചിത്രത്തിലെ മലർ മിസ്സായി മലയാളികൾക്കിടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തൊട്ടടുത്ത വർഷം 2016 ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ എന്ന സിനിമയിൽ നായികയായി അവതരിപ്പിച്ചു കൊണ്ട് വീണ്ടും മലയാളികൾക്കിടയിൽ താരം തരംഗമായി.

2017 ലാണ് തെലുങ്കിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. ഫിദ എന്ന സിനിമയിലെ ഭാനുമതി എന്ന കഥാപാത്രത്തെ വളരെ മനോഹരമായും പക്വതയോടും കൂടിയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം 2018 ലാണ് താരം തമിഴ് അരങ്ങേറുന്നത്. ദിയ എന്ന സിനിമയിലൂടെയാണ് താരം തമിഴകത്ത് പ്രേക്ഷക പ്രീതിയും പിന്തുണയും വാരിക്കൂട്ടാൻ തുടങ്ങിയത്.

തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നില നിർത്തുന്നുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെയാണ് പ്രേക്ഷകർക്കിടയിൽ താരം ചിരപ്രതിഷ്ഠ നേടിയിട്ടുള്ളത്. കഥാപാത്രത്തെ വളരെ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ സംവിധായകരുടെയെല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കെടുത്ത ഒരു പരിപാടിക്കിടെ താരം മീ ടു ക്യാമ്പയിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. ഇതുവരെയുള്ള മീ ട്ടു വെളിപ്പെടുത്തലുകളിൽ നിന്ന് വ്യത്യസ്തമായൊരു കാര്യമാണ് താരം പറഞ്ഞിരിക്കുന്നത്.

മീടു എന്ന ക്യാംപെയിനിലൂടെ പല സ്ത്രീകളും തങ്ങളുടെ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താണെന്നാണ് നിജം ഷോ യില്‍ താരത്തോട് ചോദിക്കപ്പെട്ടത്. ‘ശാരീ രിക പീഡനത്തിന് വിധേയ ആയില്ലായിരിക്കാം, എന്നാല്‍ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാല്‍ അത് പീ ഡ നത്തിന് തുല്യമാണെന്നാണ്’ താരം പറഞ്ഞത്. വളരെ പെട്ടന്ന് തന്നെ വാക്കുകൾ ആരാധകർ സ്വീകരിച്ചിട്ടുണ്ട്.
