ഡ്രെസ്സിന്റെ നീളക്കുറവ് കൊണ്ടാണോ സ്വഭാവം അളക്കുന്നത്… നയന എൽസ
മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നയന എൽസ. ജൂൺ എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. 2019 ജൂണിൽ കുഞ്ഞി എന്ന കഥാപാത്രമായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ തന്നെ മികവുകൾ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

താരം അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ നടിയും കേരളത്തിൽ നിന്നുള്ള മോഡലുമാണ്. താരം പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് താരം. അനിൽ മാത്യു, ബിനു അനിൽ എന്നിവരാണ് മാതാപിതാക്കൾ. 2017ൽ ഇടി മിന്നൽ പുയൽ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്.

ജോജു ജോർജും ഷെബിൻ ബെൻസണും ഒന്നിച്ചഭിനയിച്ച കളിയാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. ഡിസംബർ-ടെയിൽ ഓഫ് ലവ്, പ്രാണ തുടങ്ങിയ ജനപ്രിയ മലയാള സംഗീത ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.

താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി കാണപ്പെടുന്നു. താരം കൊച്ചിയിലെ ഐസിഎംഎഐയിൽ നിന്ന് കോസ്റ്റ് മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഏതു വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടാലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്നാണ് ആരാധകർ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുള്ളത്.

അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോൾ താരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ തനിക്കുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്. ഏത് വേഷവും ധരിക്കാൻ നമ്മൾ പ്രാപ്തരാവേണ്ട അങ്ങനെയാണെങ്കിൽ മാത്രമല്ലേ എല്ലാ കഥാപാത്രങ്ങളിലേക്കും നമുക്ക് അവസരം വരുകയുള്ളൂ എന്ന ഒരു ടോക്കിലൂടെ ആണ് താരം സംസാരം തുടങ്ങിയത്.

അതിനുശേഷം താരം പറയുന്നത് ഞാൻ കുറച്ചു മുൻപ് ഒരു ബോളിവുഡ് ലുക്കിൽ ഒരു സാരി ഫോട്ടോഷൂട്ട് ചെയ്തിരുന്നു എന്നും അതിന് ഒരുപാട് വിമർശനങ്ങളാണ് വന്നത് എന്നും സിനിമ കുറവായത് കൊണ്ട് തുണി ഉരിയാൻ തുടങ്ങി അല്ലേ എന്ന് അന്ന് ഒരു കമന്റ് ഞാൻ കണ്ടിരുന്നു എന്നും താരം പറഞ്ഞു അതോടൊപ്പം തന്നെ അതേ ഫോട്ടോ പോസ്റ്റ് ചെയ്ത് വെടി എസ് ഓർ നോ എന്ന ഒരു പോസ്റ്റും എന്നെ ടാഗ് ചെയ്തുകൊണ്ട് ഞാൻ ശ്രദ്ധിച്ചിരുന്നു എന്നും താരം പറയുന്നു.

ഇത്തരത്തിലുള്ള ട്രോളുകളും വിമർശനങ്ങളും അവർ പറയുന്നത് നമ്മെ ചെയ്യാൻ തന്നെ ആണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തന്നെ ടാഗ് ചെയ്തത് എന്നും താരം കൂട്ടിച്ചേർത്തു. എന്താണ് ഇവരുടെ ഉദ്ദേശം എന്നും മലയാളികൾ എല്ലാം സൈക്കോകളായി തീരുകയാണ് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ വൈറലായത്. അഭിമുഖത്തിന്റെ ഭാഗം പങ്കുവെച്ച് നിമിഷങ്ങൾക്കും തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആയിട്ടുണ്ട്.